അഭയ ഹിരണ്‍മയി മലയാളികളുടെ പ്രിയ ഗായികയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്‍ ഷിപ്പ് താരം കുറച്ച് നാളുകൾക്ക് മുൻപ് അവസാനിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോളിതാ പുത്തൻ സിനിമയുടെ പൂജക്കിടെ അഭയയോട് ചോദിച്ച ഒരു ചോദ്യവും അതിന് നൽകിയ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ ഒമർ ലുലുവും കൂടെയുണ്ടായിരുന്നു.
വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്, സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെക്കുറിച്ച് യാതൊരു അഭിപ്രായവുമില്ല. വിവാദങ്ങള്‍ക്ക് കമന്റ് ലഭിച്ചാലല്ലേ മാധ്യമങ്ങള്‍ക്ക് റീച്ച് കിട്ടുകയുള്ളൂ എന്ന് ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ഒമര്‍ ലുലു അഭിപ്രായപ്പെട്ടു. ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നല്ല സമയത്തിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങിന് വന്നതായിരുന്നു അഭയ ഹിരണ്‍മയി. ഒടിടിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം പുതുമുഖമായ സിദ്ധാര്‍ത്ഥാണ് നിര്‍വ്വഹിക്കുന്നത്.
അതേസമയം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന് അടുത്തിടെയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചത്. ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി. പൊതുവേദിയില്‍ പാട്ടു പാടുന്ന ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് അഭയ തന്റെ പുതിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.