ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു! വികാരനിർഭരമായ കുറിപ്പുമായി അഭയ ഹിരൺമയി!

അഭയ ഹിരണ്‍മയി മലയാളികളുടെ പ്രിയ ഗായികയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്‍ ഷിപ്പ് താരം കുറച്ച് നാളുകൾക്ക് മുൻപ് അവസാനിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈകാരികമായ കുറിപ്പ് പങ്കിട്ട് എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. വേദനകളിൽ ചേർന്നു നിന്നവർക്കും ചേർത്തുപിടിച്ചവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അഭയയുടെ കുറിപ്പ്. മുറിവുകള്‍ ഉണങ്ങിയെന്നും താൻ എന്ന തേനീച്ച ഇപ്പോൾ ചിത്രശലഭമായി മാറിയെന്നും അഭയ കുറിച്ചിരിക്കുന്നു.

അഭയ ഹിരൺമയിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം. എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്കു നന്ദി പറയണം. പക്ഷേ അത് ഇപ്പോൾ വേണ്ട. മുൻവിധിയില്ലാതെ, ചോദ്യങ്ങളില്ലാതെ എന്നെ ഹൃദയത്തോടു ചേര്‍ത്തു നിർത്തിയ ആ മനുഷ്യർ! എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞാന്‍ ഇവിടെയുണ്ടെന്നു പറഞ്ഞവരോട്. എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്. ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുന്നു. കഠിനമായി ഞാൻ അധ്വാനിക്കുന്നുണ്ട്. ദിനം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾ വയ്ക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിലാണ് അഭയയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. ഗായികയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് സുഹൃത്തുക്കളുടെ കമന്റുകൾ. ഇനിയും ശക്തയായി തന്നെ മുന്നോട്ടു നീങ്ങണമെന്നും എന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ആരാധകർ കുറിച്ചിരിക്കുന്നു.

Related posts