അഭയ ഹിരൺമയി മലയാളികളുടെ പ്രിയ ഗായികയാണ്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം കുറച്ച് നാളുകൾക്ക് മുൻപ് അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്ക് ഒരു താൽപ്പര്യവുമില്ലെന്ന് ഗായിക അഭയ ഹിരൺമയി. നേരത്തെ പങ്കുവച്ച പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പോസ്റ്റുമായി അഭയ എത്തിയത്. താൻ പങ്കുവെക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതത്തെ ബന്ധപ്പെടുത്തിയുള്ളതാണ് എന്ന് ചിന്തിക്കുന്നത് അസംബന്ധമാണ് എന്നാണ് അഭയ കുറിച്ചത്. ജീവിതത്തെ വളച്ചൊടിക്കരുതെന്നും ഗായിക അഭ്യർത്ഥിച്ചു.
സന്തോഷത്തിലും സമാധാനത്തിലും എത്താനായി എന്റെ സ്വന്തം ഈണത്തിൽ നൃത്തം ചെയ്യുകയും എന്റെ ചുവടുകളിൽ നടക്കുകയുമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ എനിക്ക് ഒരു താൽപ്പര്യവുമില്ല. എനിക്ക് എന്റെ കാര്യങ്ങൾ ചെയ്യാനും എന്റെ ലക്ഷ്യങ്ങൾ കീഴടക്കാനുമുണ്ട്. എന്റെ പോസ്റ്റുകളും സ്‌റ്റോറികളും മറ്റുള്ളവരെക്കുറിച്ചുള്ളതാണ് എന്ന് ചിന്തിക്കുന്നത് അസംബന്ധമാണ്. ആരെയെങ്കിലും വിഷമിപ്പിക്കാൻ എന്തെങ്കിലും ചെയ്യുക എന്നത് എന്റെ ലക്ഷ്യമല്ല. ഞാൻ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. അത് പോകുന്ന വഴിയും ഞാൻ ഇഷ്ടപ്പെടുന്നു. ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ എന്റേതായി ജീവിക്കാൻ അനുവദിക്കുക. എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങളോടും, ദയവായി ജീവിതത്തെ വളച്ചൊടിക്കരുത്.- അഭയ ഹിരൺമയി കുറിച്ചു.