അഭയ ഹിരൺമയി മലയാളികളുടെ പ്രിയ ഗായികയാണ്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം കുറച്ച് നാളുകൾക്ക് മുൻപ് അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ തന്റെ ജീവിതത്തിലെ പുത്തൻ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലെ ക്യു ആന്റ് എ വഴിയാണ് ആരാധകരുടെ ചോദ്യത്തിന് അഭയ ഹിരൺമയി മറുപടി നൽകിയത്. ചോദ്യം ചോദിച്ചവരിൽ ഒരാൾ അഭയയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപപ്പിച്ചു. തന്റെ ആഗ്രഹം സത്യസന്ധമാണെ ആരാധകർ ആഗ്രഹം പറഞ്ഞപ്പോൾ ഒപ്പം കുറിച്ചിരുന്നു. ‘ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ’ എന്നാണ് ആരാധകൻ ചോദിച്ചത്.
പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ പക്ഷെ ചോദ്യം രസകരമാണെന്നും തന്റെ മറുപടി നോ ആണെന്നും പറഞ്ഞു. വേറെയും നിരവധി ചോദ്യങ്ങൾ അഭയയെ തേടി എത്തിയിരുന്നു. ചിത്രശലഭമായി മാറിയപ്പോൾ വന്ന മാറ്റം എന്താണെന്നാണ് മറ്റൊരു ആരാധകൻ ചോദിച്ചത്. അതിന് അഭയ നൽകിയ മറുപടി ഇങ്ങനെയായിരുന്നു… ‘തേൻ കുടിക്കാൻ തുടങ്ങി. താഴ്ന്ന് ഉയർന്ന് പതുക്കെ ചിറകിട്ടടിച്ച് ആസ്വദിച്ച് പറക്കാൻ തുടങ്ങി.’ ‘പ്രണയിക്കാൻ തുടങ്ങി’ എന്നുമാണ് മറുപടിയായി അഭയ കുറിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയിൽ പിന്നണി ഗായികയായി അഭയയുടെ ശബ്ദം ഉടനെ പ്രേക്ഷകർക്ക് കേൾക്കാം. ‘പലപ്പോഴും ജീവിതത്തെ റീവൈൻഡ് ചെയ്ത് നോക്കിയിട്ടുണ്ട്.
എന്റെ ഭൂതകാലം കൂടി ഉൾപ്പെടുന്നതാണ് ഞാൻ. അതിനെ ഒരിക്കലും മായ്ച്ചുകളയാനാകില്ല. ജീവിതത്തെ ഓർത്ത് അഭിമാനം മാത്രമെ എനിക്കുള്ളൂ. എന്റെ തെരഞ്ഞെടുപ്പുകളിൽ ഞാൻ സന്തോഷവതിയാണ്. ഓരോ പ്രായത്തിലും എടുത്ത തീരുമാനങ്ങൾ എന്റേത് മാത്രമായിരുന്നു. ഞാനിങ്ങനെയാണ്… അതിനി മാറാനും പോകുന്നില്ല. എന്റെ ജീവിതം… എന്റെ തീരുമാനങ്ങളാണ്’ എന്നാണ് ഭൂതകാലത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ അഭയ ഹിരൺമയി പ്രതികരിച്ചത്.