BY AISWARYA
കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം കഴിഞ്ഞ വര്‍ഷവും ഇത്തവണയും ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടാനാണ് നിര്‍ദേശം.പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് മാത്രമാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയത്.
ഇരുപതു വര്‍ഷമായി ആറ്റുകാല്‍ അമ്മയ്ക്ക് മുടങ്ങാതെ പൊങ്കാലയിടുന്ന താരമാണ് ചിപ്പി. തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ചിപ്പി പൊങ്കാല വീഡിയോയുമായി എത്തിയത്.സംവിധായകന്‍ ഷാജി കൈലാസിന്റെ ഭാര്യയും നടിയുമായ ആനി തന്റെ കുറവങ്കോണത്തെ വീട്ടില്‍ മക്കള്‍ക്കൊപ്പമാണ് ഇപ്രാവശ്യം പൊങ്കാല അര്‍പ്പിച്ചത്.
നടി ലക്ഷ്മി പ്രിയയും പൊങ്കാല ഇടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.