അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ മറ്റൊരുപ്രധാന കഥാപാത്രമായ ഈവ മരിയയെ അവതരിപ്പിച്ച ആത്മീയ കോൾഡ് കേസ് ചെയ്തതിന് ശേഷം തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ്. ചിത്രം കണ്ടതിന് ശേഷം ഭര്‍ത്താവ് ഫ്രിഡ്ജിനടുത്തേക്ക് പോകുന്നത് കുറവാണെന്ന് പറയുകയാണ് ആത്മിയ. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആത്മീയ മനസ്സുതുറന്നത്.
കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവ് സനൂപും ആദ്യം കാണുന്ന എന്റെ ചിത്രമാണ് കോള്‍ഡ് കേസ്. രാത്രി കാണാന്‍ സനൂപ് സമ്മതിച്ചില്ല. സിനിമ കണ്ടതിന് ശേഷം ഇരുട്ടത്ത് ഞാന്‍ മുടിയൊക്കെ അഴിച്ചിട്ട് നിന്നാല്‍ സനൂപിന് പേടിയാണ്. രാത്രി വിശന്ന് കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ നിന്ന് എന്തേലും എടുത്ത് കഴിക്കാമെന്ന് പറഞ്ഞാല്‍ പോലും സനൂപ് ഇപ്പോള്‍ വരാറില്ല. ഫ്രിഡ്ജിന് അടുത്തേക്ക് പോകുന്നില്ലായിരുന്നു അദ്ദേഹം എന്ന് ആത്മിയ പറയുന്നു.
ജൂണ്‍ 30 ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.