മമ്മൂട്ടി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി: മനസ്സ് തുറന്ന് ആശ ശരത്

മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് മലയാള സിനിമയുടെ ഒരു പ്രധാന ഭാഗമായി മാറിയ നടിയാണ് ആശാ ശരത്. താരം നടി മാത്രമല്ല നല്ല ഒരു നർത്തകികൂടിയാണ്. സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം ആശാ ശരത് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. താരത്തിന് നിരവധി ആരാധകരാണുള്ളത്. ഒരു നടി എന്ന നിലയിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞുവെന്ന് ആശാ ശരത് പറയുന്നു.

തലേദിവസം തന്നെ സിനിമയുടെ സ്‌ക്രിപ്റ്റ് കാണാതെ പഠിക്കുന്ന ശീലം മമ്മൂട്ടിയിൽ നിന്നാണ് താൻ പഠിച്ചത് എന്ന് ആശ ശരത് പറയുന്നു. ആശാ ശരത് ഇത് പറഞ്ഞത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്. ഇവരുടെയൊക്കെ ഡെഡിക്കേഷന് മുൻപിൽ നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം ലൊക്കേഷനിൽ നിന്ന് ഷൂട്ടു കഴിഞ്ഞിറങ്ങുമ്പോൾ മമ്മുക്കയുടെ കയ്യിൽ ഒരു പേപ്പർ കണ്ടു. അതെന്താണെന്ന് ചോദിച്ചപ്പോൾ നാളത്തേക്കുള്ള സ്‌ക്രിപ്റ്റ് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അങ്ങനെ ഞാൻ ഒരിക്കലും ചെയ്തിട്ടില്ല. ഇത്രയും വലിയ ഒരു നടനായ അദ്ദേഹം നാളത്തെ സീൻ ഇന്ന് വായിച്ചു നോക്കുന്നു എന്ന് പറയുമ്പോൾ ആ ഡെഡിക്കേഷന് മുൻപിൽ നമ്മൾ നമസ്‌കരിച്ചേ പറ്റൂ- ആശ ശരത് പറഞ്ഞു.

അത്തരത്തിൽ ഒരുപാട് കാര്യങ്ങളാണ് ഇവരിൽ നിന്ന് നമുക്ക് പഠിക്കാനുള്ളത്. കൃത്യനിഷ്ഠയാണ് മറ്റൊരു ശീലം. ലാലേട്ടനെയൊക്കെ സംബന്ധിച്ച് പറയുകയാണെങ്കിൽ നമ്മൾ ചിലപ്പോൾ ഏഴു മണി എന്ന് പറഞ്ഞാൽ ഏഴേ കാൽ ആകും. എന്നാൽ ലാലേട്ടനൊക്കെ 6:55 അവിടെ എത്തിയിട്ടുണ്ടാകും. ഇങ്ങനെ അവരിൽ നിന്നൊക്കെ പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അതിനുള്ള അവസരങ്ങൾ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്നും ആശാ ശരത് പറയുന്നു

Related posts