ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. നടിയായും അവതാരകയായും തിളങ്ങിയ ആര്യ തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസില്‍ വന്നതോടെയാണ്. ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ബിഗ് ബോസിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്നും താരം പറഞ്ഞിരുന്നു. ആരാധകർ അന്ന് മുതല്‍ ആര്യയുടെ ജാന്‍ ആരാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഇപോഴിതാ ആര്യയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മനോഹരമായി ചിരിക്കുന്ന ഒരു ഫോട്ടോയാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. ഏതൊരു പെണ്‍കുട്ടിക്കും ധരിക്കാവുന്ന ഏറ്റവും മികച്ച മേക്കപ്പ് ഒരു പുഞ്ചിരിയാണ് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നേരത്തെ ബിഗ്‌ബോസിനെ കുറിച്ച് തുറന്ന് പറഞ്ഞും നടി രംഗത്ത് എത്തിയിരുന്നു. പുറത്ത് നിന്ന് ജഡ്ജ് ചെയ്യാന്‍ കഴിയാത്ത ഷോയാണ് ബിഗ് ബോസ്. ഹൗസില്‍ നിന്ന് പുറത്തെത്തി എപ്പിസോഡുകള്‍ കണ്ട് കഴിഞ്ഞപ്പോഴാണ് ഈ ഷോ പുറത്തുനിന്ന് ജഡ്ജ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയത്. അകത്ത് നടക്കുന്നതിനേക്കാള്‍ വലിയ കാര്യങ്ങളാണ് പുറത്തു നടക്കുന്നത്. ഞങ്ങള്‍ ചിന്തിച്ചത് പോലെയല്ലായിരുന്നുവെന്നും ആര്യ പറഞ്ഞു. ഫുക്രു, രഘു, സാജു ചേട്ടന്‍ ഇവരൊക്കെ ഫുക്രു, രഘു, സാജു ചേട്ടന്‍ ഇവരൊക്കെ മികച്ച മത്സരാര്‍ഥികളായിരുന്നു.
ആര്യ എങ്ങനെയാണേ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിലും നിന്നത്. ആളുകള്‍ നമ്മളെ വിലയിരുത്തുന്നത് അവരുടെ കാഴ്ടപ്പാടിലൂടെയാണ്. ആരോടും നമ്മള്‍ ഇങ്ങനെയാണെന്ന് തെളിയിക്കേണ്ട കാര്യമില്ല. ബഡായി ബംഗ്ലാവൊക്കെ കണ്ട് ആര്യ പൊട്ടിപ്പെണ്ണാണ് എന്ന് ചിലര്‍ക്ക് തോന്നിയിരിക്കാം. അതാണ് ബിഗ് ബോസിലൂടെ മാറിയത്. സോഷ്യല്‍ മീഡിയ ബുള്ളിയിങ് അവഗണിക്കാന്‍ മാത്രമേ നമുക്ക് കഴിയുള്ളൂ. കാരണം ഇങ്ങനെ ചെയ്യരുതെന്ന് നമുക്കാരോടും പറയാനാവില്ല. ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ. അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നത് ആളുകളെ ആശ്രയിച്ചിരിക്കും എന്നായിരുന്നു ആര്യ പറഞ്ഞത്.