ആര്യ ദയാൽ വളരെ വ്യത്യസ്തമായ രീതിയിലും പശ്ചാത്യാസംഗീതവും ശാസ്ത്രീയസംഗീതവും കൂട്ടിയിണക്കിയും മറ്റും ജനശ്രദ്ധ പിടിച്ചുപറ്റിയ കലാകാരിയാണ്. നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ആര്യയ്ക്ക് ഉള്ളത്. പക്ഷേ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു കവർ ഗാനം ഇപ്പോൾ ട്രോളുകളും വിമർശനങ്ങളും ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. അടിയേ കൊള്ളുതേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കവർ വേർഷനാണ് ആര്യയും സുഹൃത്ത് സാജനും ചേർന്ന് യൂട്യൂബിൽ പുറത്തിറക്കിയത്.
ഇപ്പോൾ ഈ വീഡിയോ ഡിസ്‌ലൈക്ക് വാങ്ങി ട്രെൻഡിങ്ങിൽ എത്തിയിരിക്കുകയാണ്. മിനിറ്റ് വച്ചാണ് കുപ്രസിദ്ധി നേടി ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയ ഗാനത്തിന് ഡിലൈക്ക് കൂടുന്നത്. വിമർശനങ്ങൾ വർധിച്ചതോടെ ആര്യ ഇതൊരു കവർ ഗാനമല്ലെന്നും ജാം സെഷൻ ആയിരുന്നുവെന്നും വിശദീകരണം നൽകിയിട്ടുണ്ട്. യൂട്യൂബിൽ നിറയെ ഉന്റല്ലോ എയറിൽ ഉന്റല്ലോ, പെർഫെക്റ്റ് ഒക്കെ തുടങ്ങി നിരവധി ട്രോൾ വിമർശന കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അടിയേ കൊള്ളുതേ എന്ന ഗാനത്തിന്റെ യഥാർഥ രൂപം ഹാരിസ് ജയരാജ് ഈണമിട്ട് കിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്ന് പാടിയതാണ്. അന്നും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് സൂപ്പർഹിറ്റ് ചിത്രമായ വാരണം ആയിരത്തിലെ ഈ ഗാനം.
കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ സഖാവ് എന്ന കവിതയുടെ ആലാപനത്തിലൂടെയാണ് സംഗീത ആസ്വാധകരെ കയ്യിലെടുത്തത്. ആര്യ മുൻപും വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇത്രയധികം ആളുകൾ ഇതാദ്യമായാണ് ഒരു ഗാനത്തിന്റെ പേരിൽ ആര്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്.