മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. രമേഷ് പിഷാരടിയും മുകേഷും ഒരുമിച്ചെത്തിയ ബഡായി ബംഗ്ലാവ് എന്ന പരുപാടിയിലൂടെയാണ് ആര്യ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീട് താരം ബിഗ് ബോസ് സീസണിലും പങ്കെടുത്തിരുന്നു. ആര്യയുടെ മുൻ ഭർത്താവായ രോഹിത്ത് കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. രോഹിത്തിന് ആശംസകൾ നേർന്ന് ആര്യയും എത്തിയിരുന്നു. വിവാഹവുമായി ബന്ധപ്പെടുത്തി അനേകം വ്യാജ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. അവർക്കെല്ലാമുള്ള രസകരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ.
ആശംസ നേർന്നപ്പോൾ ആര്യ നെഞ്ച്‌പൊട്ടി കരയുകയാണെന്ന തരത്തിലൊക്കെ വ്യാജ വാർത്തകൾ പുറത്ത് വന്നിരുന്നു. ഈ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ തമാശനിറഞ്ഞൊരു മറുപടി നൽകി കൊണ്ടാണ് ആര്യ വന്നിരിക്കുന്നത്. പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലവസ്ഥ കൊണ്ട് പെയ്ത മഴ അല്ല. എന്റെ നെഞ്ച് പൊട്ടി ഞാൻ കരഞ്ഞ മഴ ആയിരുന്നു അത്. നിങ്ങളത് മനസിലാക്കണം… എന്നായിരുന്നു വീഡിയോയിൽ ആര്യ പറയുന്നത്.
തമിഴ് നാട്ടിൽ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം. ബാഗ്‌ളൂരുവിൽ ജോലി ചെയ്യുന്ന അർപിതയെ ആണ് രോഹിത് വിവാഹം ചെയ്തത്. വിവാഹമോചിത ആയതിന് ശേഷം മകൾ റോയയുടെ കൂടെ സിംഗിൾ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒൻപതിൽ പഠിക്കുമ്പോൾ തന്നെ ആര്യ-രോഹിത് എന്നീ പേരുകൾ ചേർത്ത് ജനിക്കാൻ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.