അവളുടെ പ്രായത്തേക്കാൾ മെച്യൂരിറ്റി അവൾക്കുണ്ട് ! മകളെ കുറിച്ച് വാചാലയായി ആര്യ!

ആര്യ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. അവതരികയായും നടിയായും താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. കൂടാതെ ബിഗ്‌ബോസ് മലയാളത്തിൽ മത്സരാര്‍ത്ഥിയായും ആര്യ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. .

ഇപ്പോഴിതാ മകളെ കുറിച്ച് വാചാലയാകുകയാണ് ആര്യ. പോരായ്മകൾ മകൾ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് പറയുകയാണ് താരം. തന്റെ സാരി ബിസിനസുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നടത്തുന്ന ലൈവ് സെഷനുകൾ മുഴുവൻ ഇരുന്ന് കണ്ട് അതിന്റെ പോരായ്മകൾ ഒന്നും പോലും വിടാതെ തനിക്ക് മകൾ മെസേജ് ചെയ്യുമെന്നാണ് ആര്യ പറയുന്നത്. ‘ഞാൻ എന്റെ സാരി ബ്രാന്റിന്റെ ബിസിനസിന്റെ ഭാ​ഗമായി ഇൻസ്റ്റ​ഗ്രാം വഴി റെ​ഗുലറായി ലൈവ് സെഷൻസ് ചെയ്യാറുണ്ട്.’


ലൈവ് സെഷനിൽ സാരികൾ കാണിച്ച് കഴിഞ്ഞിട്ടാണ് സെയിൽ നടക്കുന്നത്. മോൾക്ക് ഇപ്പോൾ വെക്കേഷനല്ലേ… അവൾ അച്ഛന്റെ ഫോണിലിരുന്ന് എന്റെ ഈ ലൈവെല്ലാം കാണും. എന്നിട്ട് അതിൽ അവൾക്ക് പറയാനുള്ള കമന്റ്സ് വാട്സ് ആപ്പിൽ അയക്കും. എന്ത് കളറാണിത്?, നിങ്ങൾ പറഞ്ഞത് തെറ്റായ കളറാണ്, നിങ്ങൾ എന്തിനാണ് എപ്പോഴും മുടി അഴിച്ചിടുന്നത്. നല്ല അണ്ടർസ്റ്റാന്റിങുമാണ്. ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ പറയും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്. എനിക്ക് അമ്പത് പൈസയുടെ ബുദ്ധിയാണെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. അവൾക്കിത്തിരി ബുദ്ധി കൂടുതലാണ്. അവളുടെ പ്രായത്തേക്കാൾ മെച്യൂരിറ്റി അവൾക്കുണ്ട്.

Related posts