എന്റെ മകൾ ഏത് ലുക്കിലും എനിക്ക് പെർഫെക്ട് ആണ് ! മകളെക്കുറിച്ച് കമന്റ് ഇട്ടയാൾക്ക് കിടിലൻ മറുപടി നൽകി ആര്യ!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ആര്യ ബാബു. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. രമേഷ് പിഷാരടിയും മുകേഷും ഒരുമിച്ചെത്തിയ ബഡായി ബംഗ്ലാവ് എന്ന പരുപാടിയിലൂടെയാണ് ആര്യ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീട് താരം ബിഗ് ബോസ് സീസണിലും പങ്കെടുത്തിരുന്നു. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്.

ഇപ്പോളിതാ മകൾക്കെതിരെ എത്തിയ പരിഹാസ കമന്റിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആര്യ. കഴിഞ്ഞ ദിവസമാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആര്യ സോഷ്യൽ മീഡിയയിൽ എത്തിയത്. മമ്മ ബെയർ ആന്റ് ബേബി ബൂ എന്ന ക്യാപ്ഷനോടെയാണ് ആര്യ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് നേരെയാണ് മോശം കമന്റ് എത്തിയത്. ‘മകളുടെ പല്ലിൽ കമ്പിയിട്ടൂടെ’ എന്ന കമന്റിനോട് ആര്യ പ്രതിരിക്കുകയും ചെയ്തു. ‘എന്റെ മകൾ ഏത് ലുക്കിലും എനിക്ക് പെർഫെക്ട് ആണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിപേരാണ് ആര്യയുടെ മറുപടിയെ പ്രശംസരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Related posts