ബഡായി ബംഗ്ളാവ് താരം ആര്യ വിവാഹിതയാകുന്നോ? ആരാധകരെ അമ്പരപ്പിച്ച് താരത്തിന്റെ പോസ്റ്റ്!

മലയാളികളുടെ പ്രീയപ്പെട്ട താരമാണ്‌ ആര്യ ബാബു. ബഡായി ബംഗ്ലാവിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയത്. ഇപ്പോഴിതാ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിയിച്ച് എത്തുകയാണ് ആര്യ. ക്രിസ്ത്യൻ വധുവായി അണിഞ്ഞൊരുങ്ങുന്ന വീഡിയോ പങ്കുവെച്ചാണ് ആര്യ ഇതേ കുറിച്ച് പറഞ്ഞത്. ഇത് പരസ്യ ചിത്രീകരണത്തിന്റെ ഭാഗമാണെന്നാണ് വീഡിയോ കണ്ട് മനസിലാക്കാൻ കഴിയുന്നത്. എന്നിരുന്നാലും ആര്യയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടും ക്രിസ്ത്യാനി ആയോ എന്നു ചോദിച്ചു കൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനൊന്നും തന്നെ ആര്യ മറുപടി നൽകിയിട്ടില്ല.

അടുത്തിടെയാണ് രോഹിത്തിന്റെയും രണ്ടാം വിവാഹം നടനനത്. വിവാഹവുമായി ബന്ധപ്പെടുത്തി അനേകം വ്യാജ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. തമിഴ് നാട്ടിൽ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം. ബാഗ്‌ളൂരുവിൽ ജോലി ചെയ്യുന്ന അർപിതയെ ആണ് രോഹിത് വിവാഹം ചെയ്തത്. ആര്യയും രോഹിത്തിന് വിവാഹ ആശംസകൾ അറിയിച്ചിട്ടുണ്ട്.

വിവാഹമോചിത ആയതിന് ശേഷം മകൾ റോയയുടെ കൂടെ സിംഗിൾ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒൻപതിൽ പഠിക്കുമ്പോൾ തന്നെ ആര്യ-രോഹിത് എന്നീ പേരുകൾ ചേർത്ത് ജനിക്കാൻ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

Related posts