തന്റെ മകളെ ജാസ്മിന്‍ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവും ആയി വളര്‍ത്തും! വൈറലായി ആര്യയുടെ വാക്കുകൾ!

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. നടിയായും അവതാരകയായും തിളങ്ങിയ ആര്യ തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസണിലും ആര്യ മത്സരാർത്ഥിയായി എത്തിയിരുന്നു. മികച്ച പ്രകടനമാണ് താരം ഷോയിൽ കാഴ്ച വച്ചത്.

ഇപ്പോഴിതാ ബിഗ്ഗ്‌ബോസ്സ് മലയാളം ഷോയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോകുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷോയില്‍ നിന്ന് പുറത്ത് പോയ കണ്ടസ്റ്റന്റ് ജാസ്മിന്‍ എം മൂസയെ അനുകൂലിച്ച് എത്തിയിരിക്കുവാണ് ആര്യ. ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരു സ്‌റ്റോറി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ താരം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് ആണ് ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന്, ആര്യയുടെ മകള്‍ ജാസിമിനെ പോലെ തന്നെ വളരട്ടെ എന്നും സെല്‍ഫ് റെസ്പക്‌ട് എന്താണെന്ന് പഠിക്കട്ടേ എന്നും നല്ലതല്ലാത്ത രീതിയില്‍ സന്ദേശം വന്നത്. ഉടനെ തന്നെ താരം ഈ സന്ദേശത്തിന് എതിരെ പ്രതികരിക്കുകയായിരുന്നു. ഈ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് ചിലരുടെ ആരാധകര്‍ എത്ര ടോക്‌സിക്ക് ആണെന്ന് ആര്യ ചൂണ്ടിക്കാട്ടിയത്. താന്‍ പറഞ്ഞതിലേക്ക് തന്റെ കുട്ടിയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആര്യയുടെ പോസ്റ്റ്. നിങ്ങള്‍ ഒരു അമ്മയാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല.

എന്നാലും എന്തിനാണ് ഇത്തരത്തില്‍ താന്‍ പറയുന്ന കാര്യങ്ങളിലേക്ക് തന്റെ കുഞ്ഞിനെ വലിച്ചിഴയ്ക്കുന്നത് എന്നാണ് ആര്യ തനിക്ക് വന്ന മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച്‌ ചോദിച്ചത്. ഈ വ്യക്തിയുടെ പ്രൊഫൈല്‍ അടക്കം കാണിച്ചുകൊണ്ടാണ് താരം സ്‌ക്രീന്‍ ഷോട്ട് പോസ്റ്റായി പങ്കുവെച്ചത്. എന്നാലിപ്പോള്‍ നിലവില്‍ ആര്യ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അതിന്റെ കാരണവും താരം തന്റെ സ്‌റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകളെ ജാസ്മിന്‍ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവും ആയി വളര്‍ത്തും എന്നും പറഞ്ഞുകൊണ്ടാണ് ആര്യം രംഗത്ത് വന്നിരിക്കുന്നത്. തന്റെ മകളെ ഒന്നിലേക്കും ഇനി വലിച്ചിഴക്കരുത് എന്ന് കൂടി പറഞ്ഞ്, തനിക്ക് സന്ദേശം അയച്ച വ്യക്തി ക്ഷമാപണം നടത്തിയത് കൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കളഞ്ഞത് എന്നും വ്യക്തമാക്കിയിരിക്കുകയാണ്.

Related posts