ബിഗ് ബോസ് കാണാന്‍ ഇഷ്ടമില്ലെന്ന് ആര്യയുടെ മകൾ!അതിന് ആര്യ നൽകിയ മറുപടി കേട്ടോ!

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. നടിയായും അവതാരകയായും തിളങ്ങിയ ആര്യ തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസണിലും ആര്യ മത്സരാർത്ഥിയായി എത്തിയിരുന്നു. മികച്ച പ്രകടനമാണ് താരം ഷോയിൽ കാഴ്ച വച്ചത്. നിർഭാഗ്യവശാൽ കോവിഡ് പ്രതിസന്ധി മൂലം ഷോ നൂറു ദിവസം പൂർത്തിയാക്കുവാൻ സാധിച്ചില്ല. ആയതിനാൽ ഫൈനലും ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ നാലാം സീസണിനെ കുറിച്ച് ആര്യയും മകളും സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് നാലാം സീസണ്‍ കാണാന്‍ താല്‍പര്യം തോന്നുന്നില്ലെന്നാണ് താരത്തിന്റെ മകള്‍ റോയ പറയുന്നത്. ഇടയ്ക്കിടെ മത്സരാര്‍ഥികള്‍ തമ്മില്‍ അടി നടക്കുന്നതിനാലാണ് ഷോ കാണാന്‍ ഇഷ്ടമില്ലെന്നും റോയ ആര്യ പകര്‍ത്തിയ വീഡിയോയില്‍ വ്യക്തിമായി പറയുന്നുണ്ട്.

മകളുടെ അഭിപ്രായം കേട്ട ശേഷം ആര്യ ചോദിച്ചത് ഇങ്ങനെയായിരുന്നു അവര്‍ നിലനില്‍പ്പിന്റെ ഭാഗമായാണ് വഴക്ക് കൂടുന്നത്. അവരുടെ ആ സ്വഭാവം മാത്രം വെച്ച് നീ മത്സരാര്‍ഥികളുടെ സ്വഭാവത്തെ വിലയിരുത്തുമോ എന്നാണ് ആര്യ ചോദിച്ചത്. ശേഷം അത്തരത്തില്‍ വിലയിരുത്തരുതെന്നും ഷോ കണ്ട് ആസ്വദിക്കുക മാത്രമെ ചെയ്യാന്‍ പാടുള്ളൂവെന്നും ആര്യ മകളെ ഉപദേശിക്കുന്നുണ്ട്.

Related posts