സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ‘ആർക്കറിയാം’ ക്ലീൻ – യു സർട്ടിഫിക്കറ്റോടെ ഏപ്രിൽ മൂന്നിന് റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവരാണ്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘ചിരമഭയമീ’ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനത്തിനും ചിത്രതിന്റെ ആദ്യ രണ്ടു ടീസറിനും വലിയ തോതിൽ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. ചിത്രം നിർമിച്ചിരിക്കുന്നത് മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെയും ഒ പി എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ ആണ്.
ചിത്രത്തിൽ പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ എത്തുന്നത് ഷേർളിയും റോയിയുമായാണ്. പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ‘ആർക്കറിയാം’ ഉണ്ടാക്കിയിരിക്കുന്ന കൗതുകം ചെറുതല്ല. സമൂഹ മാധ്യമങ്ങളിൽ ഇറങ്ങിയ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തിയ ടീസറും ഫസ്റ്റ് ലുക്കും വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.
ചിത്രത്തിന്റെ ഛായാഗ്രഹൻ ജി. ശ്രീനിവാസ് റെഡ്ഢിയാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ രതീഷ് ബാലകൃഷ്ണൻ പൊതുവാളും ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറുമാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് അരുൺ സി തമ്പിയും സന്ദീപ രക്ഷിതും ആണ്. വാവയാണ് ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ്. ഓൾഡ് മോങ്ക്സ് ആണ് പരസ്യകല കൈകാര്യം ചെയുന്നത്.