”ആറാട്ട് ഒരു മാസ് മസാല സിനിമ; ഒരുപക്ഷേ നിങ്ങള്‍ പലതവണ കണ്ടതാവാം” ബി ഉണ്ണികൃഷ്ണന്‍ പറയുന്നു

BY AISWARYA

മോഹന്‍ ലാല്‍ – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഈമാസം 18 ന് തിയേറ്റര്‍ റിലീസായാണ് ആറാട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ഇന്ത്യന്‍ സിനിമ ഗാലറിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ആറാട്ട് ഒരു മാസ് മസാല സിനിമയാണ്. സുഹൃത്തുക്കളുമൊത്തോ കുടുംബമായിട്ടോ തിയേറ്ററിലെത്തി കണ്ടു പോകാവുന്ന ഒരു സിനിമയാണ് ആറാട്ട്. ഞാന്‍ പ്രതീക്ഷകളൊന്നും തരുന്നില്ല. ഇതുവരെ കാണാത്ത അത്ഭുത സിനിമ എന്നും പറയില്ല. ഒരു പക്ഷേ നിങ്ങള്‍ പലതവണ കണ്ട സിനിമയാവാം.

പക്ഷേ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ആയിരിക്കാം. ഇതു പോലെ വലിയ വിജയങ്ങള്‍ തന്നിട്ടുള്ള ആളാണ് മോഹന്‍ലാല്‍. അദ്ദേഹം ഇതു പോലൊരു സിനിമ ചെയ്തിട്ട് കുറച്ച് നാളായി. അത്തരമൊരു സിനിമയിലേക്ക് അദ്ദേഹം തിരിച്ചുവരുന്നു. അത് അദ്ദേഹത്തിന് മാത്രം പറ്റുന്ന രീതിയില്‍ മനോഹരമാക്കുന്നു.അദ്ദേഹത്തെ ആശ്രയിച്ചാണ് ഈ സിനിമ മുന്നോട്ട് പോകുന്നത് എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഉദയ കൃഷ്ണ ആണ് ആറാട്ടിന് തിരക്കഥ ഒരുക്കുന്നത്.

Related posts