അവരിപ്പോൾ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ്‌ ആണോ എന്നറിയില്ല പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്! സന്തോഷ് വർക്കിക്ക് എതിരെ മോനിഷ.

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 2022 ഫെബ്രുവരിയിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ചിത്രത്തെ കുറിച്ച് വളരെ ആവേശത്തോടെ സംസാരിക്കുന്ന ഒരു മോഹൻലാൽ ആരാധകനായ സന്തോഷ് വർക്കിയായിരുന്നു അത്. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്.

അടുത്തിടെ മോനിഷ മോഹൻ എന്ന യുവതിയോടൊപ്പമുള്ള ചിത്രങ്ങൾ സന്തോഷ് വർക്കി പങ്കിട്ടിരുന്നു. ഇപ്പോളിതാ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മോനിഷ. കേസുമായി മുന്നോട്ടു പോകുമെന്നും അപമാനിക്കപ്പെട്ട എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും മോനിഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജോജി എന്ന ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സന്തോഷ് മോനിഷയെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, ഇത് മോനിഷ മോഹൻ മേനോനാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് മോനിഷ മോഹൻ മേനോനെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവർ എൻറെ കൂടെ ഫോട്ടോ എടുത്തത്. എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാൻ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോൺ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല.

അവരിപ്പോൾ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ്‌ ആണോ എന്നറിയില്ല പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു. ന്യൂ നോർമൽ എന്ന് പറഞ്ഞ ഒരു പടം. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടർസ് ഉണ്ട്. അവർ എൻജിനീയറാണ്, സിനിമ, മോഹൻലാലിനെ ഇഷ്ടം. അതേ സമയം എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

Related posts