രാമനായ്‌ പ്രഭാസ്, സീതയായ്‌ കൃതി: ആദിപുരുഷിന് ആരംഭം

പ്രഭാസിനെ നായകനാക്കി രാമായണത്തെ ആസ്പദമാക്കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് ചിത്രത്തിൽ വേഷമിടുന്നത് ശ്രീരാമൻ ആയിട്ടാണ്. പ്രഭാസ് തന്നെ സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ ഫോട്ടോസ് പങ്കുവെച്ചിരുന്നു. ക്രിതി സനോണാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. പ്രഭാസ് ഇപ്പോൾ കൃതി സനോണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരത്തെ സ്വാഗതം ചെയ്യുകയാണ്.

ആദിപുരുഷ് സംവിധാനം ചെയ്യുന്നത് ഓം റൗട്ട് ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഖാർത്ഥിക്ക് പലാനിയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ഹിന്ദിക്ക് പുറമെ ചിത്രം മൊഴിമാറ്റുന്നുണ്ട്. ചത്രത്തിന്റെ ഷൂട്ടിംഗ് 2021 ൽ തുടങ്ങി 2022 ൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം. ചിത്രം ഒരുങ്ങുന്നത് രാമായണത്തിലെ രാമ രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ്.

തന്റെ ചിത്രത്തിലെ മറ്റ് താരങ്ങളോടൊപ്പമുള്ള ചിത്രം പ്രഭാസ് പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ഈ ചിത്രത്തിന്റെ ടാഗ് ലൈൻ “തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം” എന്നതാണ്. ചിത്രം നിർമ്മിക്കുന്നത് ടി- സീരീസ് ആണ്. സണ്ണി സിങ് ആണ് ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണനായി ചിത്രത്തിൽ വേഷമിടുന്നത്.

Related posts