ലോകമെങ്ങും വ്യത്യസ്ത തരത്തിലുള്ള ശവസംസ്‌കാര ചടങ്ങുകളാണ് നടക്കുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ പുതിയൊരു ശവസംസ്‌കാര രീതി ആരംഭിച്ചിരിയ്ക്കുകയാണ്. മരിച്ചവരെ കമ്പോസ്റ്റ് ആക്കുന്ന രീതിയാണ് ആരംഭിച്ചിരിയ്ക്കുന്നത്. മാത്രമല്ല ഈ ശവസംസ്‌കാര രീതിയ്ക്ക് നിയമപരമായ അംഗീകാരവും നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനം. മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം പ്രകൃതിക്ക് വളമായി മാറ്റുന്നതാണ് ഈ കമ്പോസ്റ്റിംഗ്.
സംസ്‌കരിച്ചു മണ്ണു പോലെയായ മിശ്രിതമാണ് ഇവിടെ ബന്ധുക്കള്‍ക്ക് ലഭിക്കുക. നിരവധി പ്രക്രിയയിലൂടെയാണ് ഈ സംസ്‌കാരം പൂര്‍ത്തിയാകുന്നത്. ആഴ്കള്‍ എടുത്താണ് ഈ സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കുന്നത്. 200 ഗാലന്‍ മര ചിപ്പുകളുളള ഒരു എന്‍ഒആര്‍ (നാച്ചുറല്‍ ഓര്‍ഗാനിക് റിഡക്ഷന്‍) പെട്ടിയില്‍ ശരീരം സ്ഥാപിക്കുന്നു. അഴുകല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്നതിന് ഇതിലേക്ക് ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് എന്നിവയെയും കലര്‍ത്തും. താപനില 145-155 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ ഇതില്‍ ഓക്‌സിജനും ചേര്‍ക്കും. അധിക താപം ആവശ്യമുള്ളപ്പോള്‍ സോളാര്‍ പാനലുകളും ഉപയോഗിക്കും.
തുടര്‍ന്ന് അഴുകല്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ ഡെന്റല്‍ ഫില്ലിംഗ്, സ്‌ക്രൂ പോലുളള വസ്തുക്കള്‍ ശരീരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവ അരിച്ചു നീക്കം ചെയ്യും. ശേഷം മണ്ണു പോലെയായ വളം കുടുംബാഗങ്ങള്‍ക്കു നല്‍കും. അവര്‍ക്ക് അതു സൂക്ഷിക്കുകയോ സെമിത്തേരിയിലെ മരങ്ങള്‍ക്കു വളമായി നല്‍കുകയോ ചെയ്യാം. ശവസംസ്‌കാരങ്ങള്‍ക്ക് ഒരു ബദല്‍ മാര്‍ഗം എന്നതിനൊപ്പം പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കുന്ന രീതി കൂടിയാണ്. എന്‍ഒആര്‍ നിര്‍വഹിക്കുന്നതിനു ലൈസന്‍സുളള മൂന്നു കേന്ദ്രങ്ങളാണ് നിലവില്‍ വാഷിംഗ്ടണില്‍ ഉളളത്. വളരെ കുറച്ചാളുകള്‍ മാത്രമേ ഇപ്പോള്‍ ഇതിനു തയാറായിട്ടുളളൂവെങ്കിലും ഭാവിയിലേക്ക് മുന്‍കൂറായി പണമടച്ച 420 പ്രീ കമ്ബോസ് അംഗങ്ങളുണ്ടെന്നാണ് ശ്മശാന അധികൃതര്‍ പറയുന്നത്.