എ.ആർ റഹ്മാൻ, ഇന്ത്യയുടെ ഖ്യാതി ഓസ്കാർ വേദിയിൽ എത്തിച്ച സംഗീതജ്ഞൻ . നിരവധി ഇന്ത്യൻ ഭാഷകളിൽ സംഗീതത്തിന്റെ മാന്ത്രികത വിരിയിച്ച അനുഗ്രഹീത കലാകാരൻ ,സംഗീതത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരൻ അങ്ങനെ എന്തെന്ന് പറഞ്ഞു അദ്ദേഹത്തെ വിശേഷിപ്പിച്ചാലും അത് മതിയാകാതെ വരും. ഇപ്പോൾ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത വന്നിരിക്കുന്നു, നടനും സംവിധായകനുമായ പാർത്ഥിപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതമൊരുക്കുന്നത് റഹ്മാൻ ആണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
20 വർഷത്തിന് ശേഷമാണ് ഇരുവരും ഇപ്പോൾ ഒന്നിക്കുന്നത്.’ഇരവിന്‍ നിഴല്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്മാൻ സംഗീതം നിർവഹിക്കുന്നത്. പാർത്ഥിപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.രണ്ടായിരത്തി ഒന്നിൽ ഇരുവരും ഒരുമിച്ചു യെലേലോ എന്ന ചിത്രത്തിനായി പ്രവർത്തിച്ചിരുന്നു. നിർഭാഗ്യവശാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ഇരുവർക്കും ഒരുമിച്ചൊരു ചിത്രം ചെയ്യാൻ സാധിച്ചില്ല എന്നും , 20 വർഷത്തെ ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചുവെന്നുമാണ് പാർത്ഥിപൻ പറയുന്നത്. ഇരവിൻ നിഴൽ വളരെ പ്രത്യേകതകളുള്ള ചിത്രമാണ്. ഒരൊറ്റ ഷോട്ടിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പാർത്ഥിപൻ പറയുന്നത്. എന്ത് തന്നെ ആയാലും ഇരുവരും ഒരുമിക്കുന്ന വാർത്ത ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.