മുഖം മിന്നി തിളങ്ങാന്‍ കുക്കുമ്പറു കൊണ്ടൊരു മാജിക്!

cucumber.new

അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്ബന്നമായ ഒന്നാണ് വെള്ളരിക്ക. 96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലന്‍സ് നിയന്ത്രിക്കാനും ജലാംശം നിലനിര്‍ത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും ഒക്കെ സഹായിക്കുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാന്‍ സഹായിക്കും. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചര്‍മ്മത്തിന് ഗുണങ്ങള്‍ നല്‍കുന്ന ഒന്നുകൂടിയാണ് വെള്ളരിക്ക. സെന്‍സിറ്റീവായതും, വരണ്ടതുമായ ചര്‍മ്മമുള്ളവരുടെ ചര്‍മ്മസ്ഥിതിയെ പരിപോഷിപ്പിക്കാന്‍ മികച്ചതാണ് വെള്ളരിക്ക.

Salad-Cucumber-Salad-Vellari
Salad-Cucumber-Salad-Vellari

ഇതിലെ ആന്‍റി ഓക്സിഡന്‍്റ് ഗുണങ്ങള്‍ ആരോഗ്യകരമായ ചര്‍മ്മകോശങ്ങളില്‍ ഓക്സിഡൈസേഷന്‍ കുറച്ചുകൊണ്ട് ദോഷകരമായ വിഷവസ്തുക്കളെ നേരിടുന്നു. ചര്‍മത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വൈകിപ്പിക്കുകയും ചെയ്യുന്നു ഇത്.പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ തുടങ്ങുന്നത് നമ്മുടെ ചര്‍മ്മം ആണ്. ഓരോ ആളുകളുടെയും ചര്‍മ്മവും ചര്‍മ്മ പ്രശ്നങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ഇത് പരിഹരിക്കാന്‍ വെള്ളരിക്കയ്ക്ക് കഴിയും.സണ്‍ ടാനുകള്‍, പിഗ്മെന്റേഷന്‍ തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം, കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം എന്നിവയൊക്കെ പല ആളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്.

vellarikka
vellarikka

ഒരു വെള്ളരിക്കാ വൃത്താകൃതിയില്‍ ചെറിയ കഷണങ്ങളായി മുറിച്ച്‌ കണ്ണുകള്‍ക്ക് താഴെ കുറച്ചുനേരം സൂക്ഷിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങളെ എളുപ്പത്തില്‍ ഒഴിവാക്കാനാവും. ഇന്ന് നിരവധി ടോണറുകള്‍ വിപണിയില്‍ ലഭ്യമാണ്. അടഞ്ഞ സുഷിരങ്ങള്‍ വൃത്തിയാക്കുന്നത് ഉള്‍പ്പടെ മുഖത്തിന് തിളക്കം നല്‍കാനും ടോണറിന്റെ ഉപയോഗം സഹായിക്കും. പ്രകൃതിദത്തമായ ടോണറാണ് വെള്ളരിക്ക. ചര്‍മത്തിലെ അഴുക്കുകളെ നീക്കം ചെയ്ത് തിളക്കം നല്‍കാന്‍ ഇതു സഹായിക്കും. ഇതിനായി വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. പതിവായി ഇത് ചെയ്‌താല്‍ മികച്ച വ്യത്യാസം പ്രകടമാകും.

Related posts