സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നാലായിരത്തോളം ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മൊത്തം 4726 ഒഴിവുകളാണു നിലവിൽ ഉള്ളത്. പരീക്ഷ കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ ആയിരിക്കും. നിയമനം താല്‍ക്കാലികമായിരിക്കും. പി.എ, എസ്.എ തസ്തികയില്‍ 3181 ഒഴിവും, എല്‍.ഡി.സി, ജെ.എസ്.എ, ജെ.പി.എ തസ്തികകളില്‍ 158 ഒഴിവും , ഡി.ഇ.ഒ തസ്തികയില്‍ 7 ഒഴിവുകളുമാണുള്ളത്. 2019ല്‍ എസ്.എസ്.സി- സി.എച്ച്.എച്ച്.എസ്.എല്‍ വിഭാഗത്തില്‍ 4893 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 2018ല്‍ ഒഴിവുകളുടെ എണ്ണം 5789 ആയിരുന്നു.
എസ്.എസ്.സി-സി.എച്ച്.എസ്.എല്‍ 2020 ന്റെ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണ്. എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 ഏപ്രില്‍ 12 മുതല്‍ 27 വരെയാണ് എസ്.എസ്.സി സി.എച്ച്.എസ്.എല്‍ 2020 ട്രയൽ 1 പരീക്ഷ. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ വിശദമായി ssc.nic.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോൾ തന്നെ വെബ്‌സൈറ്റ് സന്ദർശിക്കുക.