മദ്യപിക്കുന്നവരുടെ ഹാങ് ഓവര്‍ വേഗത്തിൽ മാറുവാൻ 4 മാര്‍ഗങ്ങള്‍

liquor.new

നിരവധി തരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തുവകകൾ ചേർത്താണ് ഉണ്ടാക്കുന്നതെങ്കിലും അവയിലെ പൊതുവായ ഘടകം ആൽക്കഹോളാണ്. മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ആൽക്കഹോൾ പലവിധമുണ്ടെങ്കിലും എല്ലാതരവും കുടിക്കാൻ പറ്റുന്നതല്ല. അമിത മദ്യപാനത്തെ തുടര്‍ന്നുള്ള ഹാങ് ഓവര്‍ എളുപ്പം വിട്ടുമാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന മാര്‍ഗങ്ങള്‍.

liquor
liquor

കോഫിയോ ചായയോ കുടിക്കുക,

പാലൊഴിക്കാത്ത കോഫിയും ചായയും മദ്യപാനത്തിന്റെ ഹാങ് ഓവര്‍ വിട്ടുമാറാന്‍ സഹായിക്കും. ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനത്തിന് ഇവ രണ്ടും ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്സ് മിക്കവരിലും എളുപ്പം ഫലം ചെയ്യും.

ഇഞ്ചിയുടെ ഉപയോഗം

പല രോഗങ്ങള്‍ക്കും ഔഷധമായ ഇഞ്ചി ഹാങ് ഓവറിനും അത്യുത്തമാണ്. മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന വയറിലെ പ്രശ്നങ്ങള്‍ക്ക് ഇഞ്ചി ചേര്‍ത്ത വെള്ളം പരിഹാരമാകും. ചായ ഷെയ്ക്ക് എന്നിവയ്ക്കൊപ്പം ചേര്‍ത്തും ഇഞ്ചി ഉപയോഗിക്കും. ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചിയുടെ നീര് ഫലപ്രദമാകും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഹാങ് ഓവര്‍ മാറ്റാന്‍ ഉപോയിഗിക്കാവുന്നതാണ്. നമ്മുടെ നാട്ടില്‍ സുലഭമായ ഓറഞ്ച്, ചെറുനാരങ്ങ എന്നിവ മദ്യപാനത്തിന്റെ ഹാങ് ഓവര്‍ ഇല്ലാതാക്കും. വൈറ്റമിന്‍ സി ഹാങ് ഓവറിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണം അകറ്റാനും ഉത്തമമാണ്.

മോരിന്റെ ഉപയോഗം

കാലങ്ങളായി ഹാങ് ഓവര്‍ മാറ്റാന്‍ മോര് ഉപയോഗിക്കാറുണ്ട്. മദ്യപാനത്തിന്റെ ക്ഷീണം അകറ്റാനും അസിഡിറ്റി ഒഴിവാക്കാനും മോരിന് കഴിയും. തൈരും ഇതിനായി ഉപയോഗിക്കാം. വിറ്റാമിനുകളുടെ കലവറായ തൈരിന് ഹാങ് ഓവര്‍ മാറ്റി മദ്യപിച്ചയാളെ ഊര്‍ജ്വസലതോടെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സാധിക്കും.

Related posts