BY AISWARYA
സ്റ്റേജില്‍ ഉണ്ടായിരുന്ന അച്ഛനെ പറഞ്ഞു വിട്ട് ഒറ്റയ്ക്ക് പാട്ടു പാടുന്ന മിടുക്കിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘റോജ’ സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ദില്‍ ഹേ ചോട്ടാ സാ’ എന്ന ഗാനമാണ് കൊച്ചു മിടുക്കി പാടുന്നത്. പേടിയൊന്നും കൂടാതെ പാട്ടുപാടുന്ന ഈ ഒരു മിടുക്കിയുടെ വീഡിയോയാണ് വൈറലാകുന്നത്.
വേദിയിലുള്ള ഗായകനായ അച്ഛന്‍ ആദ്യം പാട്ട് പാടി തുടങ്ങുമ്പോള്‍. തനിക്ക് ഒറ്റയ്ക്ക് പാടണമെന്ന് പറഞ്ഞു ആദ്യം മുതല്‍ പാട്ട് പാടിത്തുടങ്ങുന്നത് വീഡിയോയില്‍ കാണാം. പാട്ടു തുടങ്ങുന്നതിന് മുന്‍പ് അച്ഛനെ പിറകിലേക്ക് പറഞ്ഞു വിട്ടു കൊണ്ടാണ് കുട്ടി പാടുന്നത്. ആദ്യ കുറച്ചു ഭാഗങ്ങള്‍ പാടികഴിഞ്ഞു അച്ഛനെ വിളിച്ചു ഒരു ഹൈ ഫൈവും മുത്തവും കൊടുത്ത് പിന്നീട് അച്ഛനൊപ്പം പാടുന്നതും കാണാം. പാട്ടിനിടയില്‍ അച്ഛനും ചുറ്റും ഓടി ചെറിയ സ്റ്റെപ്പുകളും വെക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
വേദ അഗര്‍വാള്‍ എന്നാണ് ഈ മിടുക്കി കുട്ടിയുടെ പേര്. നിരവധിപേരാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ ആത്മവിശ്വാസത്തെയും പാട്ടിനെയും അഭിനന്ദിച്ച് ഒരുപാട് കമന്റുകള്‍ വീഡിയോക്ക് താഴെ വരുന്നുണ്ട്.