അനാവശ്യമായി മുഖത്ത് നിൽക്കുന്ന രോമം നീക്കം ചെയ്യാൻ 3 വഴികള്‍!

fase.image

മുഖത്തെ രോമവളര്‍ച്ച സ്ത്രീകളുടെ കാര്യത്തില്‍ പ്രധാന സൗന്ദര്യ പ്രശ്നമായി കണക്കാക്കിയിരിക്കുന്നു. എല്ലാ സ്ത്രീകളുടേയും മുഖത്ത് ഉണ്ടെങ്കില്‍ പോലുമത് കാഴ്ചയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറുന്നില്ല. ചില സ്ത്രീകളില്‍ മാത്രം പ്രത്യേകമായി കൂടുതല്‍ കട്ടിയുള്ള രോമങ്ങള്‍ ഉണ്ടാവുമ്ബോഴാണ് ഇത് മുഖസൗന്ദര്യത്തിന് ഒരു പ്രശ്നമായി മാറുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാമെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനു പിന്നിലെ പ്രധാന കാരണം. മുഖത്തെ രോമത്തെ നീക്കം ചെയ്യുന്നതിനായി ഫേഷ്യല്‍ വാക്സ് സ്ട്രിപ്പുകള്‍ മുതല്‍ ഫേഷ്യല്‍ റേസറുകള്‍ വരെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. എന്നാലവ എല്ലായ്പ്പോഴും സുരക്ഷിതമല്ല. രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം, നിങ്ങളുടെ മുഖത്ത് പ്രകൃതിദത്ത ഉല്‍‌പ്പന്നങ്ങള്‍‌ ഉപയോഗിക്കുകയാണെങ്കില്‍ ഇത് യാതൊരു രീതിയിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല.

fase
fase

അതിനായി മുഖത്തെ രോമത്തെ നീക്കം ചെയ്യുന്നതിനായി വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന മൂന്ന് എളുപ്പവഴികള്‍ നമുക്ക് പരിചയപ്പെടാം. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. പഞ്ചസാര നന്നായി അലിയിക്കുന്നതിനായി വേണമെങ്കില്‍ ഈ മിശ്രിതം മൈക്രോവേവ് ചെയ്യുക. മുഖത്തെ അനാവശ്യമായ രോമ വളര്‍ച്ചയെ തടയാനായി ഈ മാസ്ക് മുഖത്ത് പ്രയോഗിച്ച്‌ രോമവളര്‍ച്ചയുടെ എതിര്‍ദിശയിലേക്ക് മസാജ് ചെയ്യാം. ഇതിലെ പഞ്ചസാര നിങ്ങളുടെ മുഖചര്‍മ്മത്തെ സൗമ്യമായി എക്സ്ഫോളിയേറ്റ് ചെയ്തുകൊണ്ട് നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യുന്നു. തേന്‍ ചര്‍മ്മത്തെ പോഷിപ്പിക്കുകയും വേഗത്തില്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കടലമാവ് കാലങ്ങളായി ആളുകള്‍ ഉപയോഗിച്ചുവരുന്ന പരിഹാരമാര്‍ഗ്ഗമാണ്.

woman eye
woman eye

കടല മാവിലെ സ്വാഭാവിക ഗുണങ്ങള്‍ റോസ് വാട്ടറുമായി ചേര്‍ന്നു കഴിയുമ്ബോള്‍ നിങ്ങളുടെ രോമവളര്‍ച്ചയെ ഏറ്റവും ഫലപ്രദമായി ഒഴിവാക്കാന്‍ കഴിയും. തുല്യ അളവില്‍ കടലമാവും റോസ് വാട്ടറും എടുക്കുക. അതിലേക്ക് കുറച്ച്‌ തുള്ളി നാരങ്ങ നീര് ചേര്‍ത്ത് നന്നായി കൂട്ടിക്കലര്‍ത്തി മുഖത്ത് പുരട്ടുക. മുഖത്തെ അനാവശ്യ രോമങ്ങളെ നീക്കം ചെയ്യുന്നതിനായി വിരലുകള്‍കൊണ്ട് മുഖത്ത് മസാജ് ചെയ്യാം. നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ രീതി ആവര്‍ത്തിക്കാം. ഓട്‌സ് ആരോഗ്യകരമായ ഒരു ഭക്ഷണമാണ് എന്ന് മാത്രമല്ല ഇത് ചര്‍മ്മത്തില്‍ പ്രയോഗിക്കാനും മികച്ചതാണ്.

super girl
super girl

മുഖത്തെ രോമം നീക്കം ചെയ്യാന്‍ പോലും ഇത് സഹായിക്കും. ഓട്‌സിന്റെ ഘടന ഒരു മികച്ച എക്സ്ഫോലിയേറ്റിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെയും, ബ്ലാക്ക് ഹെഡുകളെയും, മുഖത്തെ അനാവശ്യ രോമങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.ഒരു പഴുത്ത വാഴപ്പഴം ഉടച്ചെടുത്ത് ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ് ചേര്‍ത്ത് മിക്സ് ചെയ്യാം. അതിനുശേഷം ഈ പേസ്റ്റ് ചര്‍മ്മത്തില്‍ പുരട്ടി കുറച്ച്‌ മിനിറ്റ് മസാജ് ചെയ്യുക. 15 മുതല്‍ 20 മിനിറ്റ് വരെ ഇത് മുഖത്ത് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖത്തെ അനാവശ്യ രോമങ്ങളെ സ്വാഭാവികമായി ഒഴിവാക്കാന്‍ സഹായിക്കും.

Related posts