24 ഒഴിവുകളുമായി മഹാത്മാഗാന്ധി സര്‍വകലാശാല; അപേക്ഷകൾ ക്ഷണിക്കുന്നു

മഹാത്മാഗാന്ധി സര്‍വകലാശാലയിൽ വിവിധ വകുപ്പുകളിലായി 24 ഒഴിവുകൾ. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്കുള്ള  ഒഴിവുകളില്ലേക്കാണ്  അപേക്ഷകൾ  ക്ഷണിക്കുന്നത്. വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസര്‍ -12, അസോസിയേറ്റ് പ്രൊഫസര്‍-അഞ്ച്, പ്രൊഫസര്‍ -ഏഴ് എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യതയും പ്രായവും 2018 ലെ യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം. 2020 ഡിസംബര്‍ 25 വരെ mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പകര്‍പ്പുകളും മറ്റുരേഖകളുടെ പകര്‍പ്പുകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ. കോട്ടയം, പിന്‍: 686560 എന്ന വിലാസത്തില്‍ 2021 ജനുവരി നാലിനകം നല്‍കണം.

ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. യോഗ്യത, പ്രവൃത്തിപരിചയം പ്രായം, കമ്മ്യൂണിറ്റി, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. സര്‍വകലാശാല/സര്‍ക്കാര്‍-സ്വകാര്യ കോളജുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ തൊഴില്‍ദാതാവില്‍നിന്ന് നിരാക്ഷേപ പത്രം(എന്‍.ഒ.സി.) അപേക്ഷയ്ക്കൊപ്പം നല്‍കണം. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍/ സ്ഥാപനങ്ങളില്‍നിന്ന് യോഗ്യത നേടിയവര്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നുള്ള ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കണം. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 2000 രൂപയും(എസ്.സി./എസ്.ടി 1000 രൂപ) അസോസിയേറ്റ് പ്രൊഫസര്‍ക്ക് 5000 രൂപയും (എസ്.സി./എസ്.ടി 2500 രൂപ) പ്രൊഫസര്‍ക്ക് 7500 രൂപയുമാണ്(എസ്.സി./എസ്.ടി 3750 രൂപ) രജിസ്ട്രേഷന്‍ ഫീസ്. വിശദവിവരവും വിജ്ഞാപനവും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

Related posts