നാല് ഒടിടി പ്ലാറ്റ്‌ഫോമുകളിലായി പ്രദർശനത്തിനെത്തി “രണ്ടുപേർ”

നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടു പേര്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. നാല് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലായി ജൂലായ് ഒൻപതിനാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം നീസ്ട്രീം, സൈന പ്ലേ, കേവ്, കൂടെ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ ബന്ധങ്ങളേയും വേർപിരിയലുകളെയും സംഭാഷണത്തിലൂടെ അനാവരണം ചെയ്യുകയാണ് രണ്ടുപേർ. സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ…

Read More

സൂരറൈ പോട്ര് ഹിന്ദിയിലേക്ക്

തമിഴ് നടൻ സൂര്യയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സൂരറൈ പോട്ര്. ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് ഒ.ടി.ടി റിലീസായാണ്. ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത് മലയാളികളുടെ സ്വന്തം അപർണ ബാലമുരളിയായിരുന്നു. ഈ ചിത്രത്തിലെ മാര എന്ന കഥാപാത്രത്തിലൂടെ സൂര്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടെ ബൊമ്മി എന്ന നായികാ കഥാപാത്രത്തെ മികവുറ്റതാക്കി തീർക്കാൻ അപർണയ്ക്കും കഴിഞ്ഞു. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ് ഇപ്പോൾ. ഹിന്ദി പതിപ്പും സുധ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സൂരറൈ…

Read More

ഞാന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്: അനുഭവം പങ്കുവെച്ച് ജോജു ജോർജ്

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രത്തിൽ ജോജു ജോർജും വേഷമിടുന്നുണ്ട്. തന്നെ മാലിക് എന്ന സിനിമയിലേക്ക് ആകര്‍ഷിച്ച ഘടകം മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണെന്ന് പറയുകയാണ് ഇപ്പോൾ ജോജു ജോര്‍ജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോജു സംസാരിച്ചത്. മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. ഞാന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക് എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ സിനിമയിലേക്ക് വന്നത് ഒരു പകരക്കാരനായിട്ടാണ്. ബിജുവേട്ടന്റെ ഡേറ്റ് ക്ലാഷ്…

Read More

തെലുങ്ക് റീമേക്കിനൊരുങ്ങി ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖം

മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചതുർമുഖം. തിയേറ്റർ റിലീസിനുശേഷം അടുത്തിടെ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും പ്രദർശനമാരംഭിച്ചിരുന്നു. ഇപ്പോൾ ചതുര്‍മുഖം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. തെലുങ്ക് റീമേക്ക് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്കാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് റൈറ്റ്സ് വിറ്റത് 41 ലക്ഷം രൂപയ്ക്കാണ്. ഒ.ടി.ടി. ആയി സീ 5 ല്‍ ചിത്രം ഈ മാസം 9 നാണ് റിലീസ് ചെയ്തത്. കൂടാതെ ചതുർമുഖം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും മത്സരിക്കുന്നുമുണ്ട്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ ചിത്രത്തിലെ…

Read More

ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങൾ എന്നെ പഠിപ്പിച്ചു: തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി മഞ്ജിമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായെത്തി എല്ലാവരുടെയും മനസ്സ് കവർന്ന മഞ്ജിമ ഇപ്പോൾ നായികയായി തിളങ്ങുകയാണ്. നിവിൻ പോളിയുടെ നായികയായി ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ മഞ്ജിമ വേഷമിട്ടിട്ടുണ്ട്. താരം തമിഴ് സിനിമാരംഗത്ത് ഇപ്പോൾ സജീവമായുണ്ട്. മഞ്ജിമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് മഞ്ജിമ അടുത്തിടെ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പറഞ്ഞ പോസ്റ്റാണ്. എന്റെ വാക്കർ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലിൽ നടക്കുകയെന്നത് യാഥാർഥ്യമാകുന്നത് വളരെ അകലെയാണെന്ന് ചിന്തിച്ചിരുന്ന ദിവസങ്ങൾ. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ…

Read More

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ വലിമൈയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

സൂപ്പർ താരം തല അജിത്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് വലിമൈ. ആരാധകരുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഷൻ പോസ്റ്റർ ഇറങ്ങിയത് ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുമായാണ്. പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത് പവർ ഇസ് എ സ്റ്റേറ്റ് ഓഫ് മൈൻഡ് എന്ന കാച്ച് വേഡോട് കൂടിയാണ്. പോസ്റ്റർ നൽകുന്ന മറ്റൊരു സൂചന വലിമൈ ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും എന്നതാണ്. മോഷൻ പോസ്റ്റർ വീഡിയോ 1.23 മിനുറ്റ് ദൈർഖ്യമുള്ളതാണ്. ചിത്രത്തിന്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററുകളിൽ…

Read More

അർജന്റീനയുടെ വിജയം ആഘോഷമാക്കി സിനിമാതാരങ്ങളും!

ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഘോഷമാക്കുകയാണ് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയുടെ വിജയം. മലയാളികളായ അർജന്റീന ആരാധകരും വളരെ സന്തോഷത്തിലാണ്. മലയാളസിനിമാതാരങ്ങളും ഉണ്ട് ഈ വിജയം ആഘോഷമാക്കാൻ. ഇപ്പോൾ അർജന്റീനക്ക് ആശംസയുമായി എത്തിയിരിക്കുന്നത് ദുൽഖർ സൽമാൻ, നിവിൻ പോളി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ എന്നിവരാണ്. താരങ്ങൾ അർജന്റീനക്ക് ആശംസ നൽകിയിരിക്കുന്നത് കിരീടത്തിൽ ചുംബിച്ചു നിൽക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ്. ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത് കാത്തിരിപ്പിന് വിരാമം. മെസ്സിക്കും അർജന്റീനക്ക് ആശംസകൾ. എന്ത് മത്സരമായിരുന്നു അത്…

Read More

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 65 വയസായിരുന്നു. ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനും കോവിഡ് പരിശോധനകൾക്കും ശേഷം ശവസംസ്‌കാരം നടത്തും. മുരളി സിതാര സംഗീത സംവിധാനം നിർവഹിച്ച ആദ്യ ചിത്രം 1987ൽ പുറത്തിറങ്ങിയ തീക്കാറ്റ് ആണ്. അദ്ദേഹം സീനിയർ മ്യൂസിക് കമ്പോസറായി ആകാശവാണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ്…

Read More