ഇന്റലിജൻസ് ബ്യൂറോയിൽ 2000 ഒഴിവുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ  അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II / എക്‌സിക്യൂട്ടീവ് തസ്‌തികയിലെ 2000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II /എക്‌സിക്യൂട്ടീവ് എക്‌സാമിനേഷൻ 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. താല്‍പ്പര്യമുള്ളവര്‍ക് ആഭ്യന്തര മന്ത്രാലയത്തിന്റെ  ഔദ്യോഗിക വെബ്‌സൈറ്റായ www.mha.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 9 .

ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ  തസ്‌തികയാണ്, നേരിട്ടുള്ള നിയമനമാണ്. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. ജനറൽ– 989, ഇഡബ്ല്യുഎസ്–113, ഒബിസി– 417, എസ്‌സി– 360, എസ്‌ടി– 121 എന്നിങ്ങനെ 2000 ഒഴിവുകളാണുള്ളത്. യോഗ്യത ബിരുദം/ തത്തുല്യം, കംപ്യൂട്ടർ  പരിജ്‌ഞാനം അഭിലഷണീയം. 18 മുതല്‍ 27 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. ഉയർന്ന പ്രായത്തിൽ എസ്‌സി/ എസ്‌ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഇളവു ലഭിക്കും. മറ്റു യോഗ്യരായവർക്കും നിയമാനുസൃത  ഇളവ് ലഭിക്കും.ശമ്പളം ലെവൽ 7, (44,900–1,42,400 രൂപ).

എഴുത്തു പരീക്ഷ (ടയർ-I, ടയർ-II), ഇന്റർവ്യൂ (ടയർ III) എന്നിവയുടെ അടിസ്‌ഥാനത്തിലാണ്  തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ടയർ-I ഒബ്‌ജക്‌ടീവും ടയർ-II ഡിസ്‌ക്രിപ്‌റ്റീവ് രീതിയിലുമുള്ള പരീക്ഷയാണ്. ടയർ-I പരീക്ഷയിൽ ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ന്യൂമറിക്കൽ/ അനലിറ്റിക്കൽ/ ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ്, ഇംഗ്ലിഷ് ലാംഗ്വേജ്, ജനറൽ സ്റ്റഡീസ് എന്നിവയെ അധികരിച്ചു ചോദ്യങ്ങളുണ്ടാവും.

അപേക്ഷാഫീസ് 600 രൂപ (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്മെന്റ് പ്രോസസിങ് ചാർജ് 500 രൂപയും). പട്ടികവിഭാഗക്കാർക്കും വനിതകൾക്കും വിമുക്തഭടന്മാർക്കും റിക്രൂട്മെന്റ് പ്രോസസിങ് ചാർജായ 500 രൂപ മതി. ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം. ജനുവരി 9 ന് മുൻപായി ഓൺലൈനായി ഫീസടയ്ക്കണം. എസ്ബിഐ ചെലാൻ വഴി ഫീസടയ്ക്കുന്നവർ ജനുവരി 9 ന് അകം ചെലാൻ ജനറേറ്റ് ചെയ്യണം.

Related posts