പ്രഗ്നൻസി സൂപ്പറാണ്! ഗർഭകാല വിശേഷം പങ്കുവച്ച് മൃദുല!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.താരങ്ങൾ ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ​ഗർഭകാല വിശേഷം പങ്കുവെക്കുകയാണ് താരം.

ഇപ്പോൾ നാല് മാസം ഗർഭിണിയാണ് താൻ. നാല് മാസം തുടങ്ങിയതേയുള്ളു. പ്രഗ്നൻസി സൂപ്പറാണ്. നല്ല രസമാണ്. ചെറിയ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. എന്നാലും പണ്ടത്തെ അത്രയും ഇല്ല. ഭക്ഷണം കഴിക്കുന്നതിൽ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. സ്മെൽ എടുക്കാതെ കഴിക്കുവാണെങ്കിൽ കുഴപ്പമില്ല. ഡെലിവറി ഓഗസ്റ്റിലാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും കുഞ്ഞിന്റെയും പിറന്നാൾ ഒരു മാസം ആയിരിക്കും.

ചേച്ചിക്ക് ട്വിൻസ് ബേബി ആണോ എന്നൊക്കെ ചോദിച്ച് കൊണ്ടുള്ള കുറേ മെസേജുകൾ വന്നിരുന്നു. അത് രഹസ്യമാണെന്ന് പറഞ്ഞ മൃദുല കുറേ ഫേക്ക് ന്യൂസുകൾ വരുന്നുണ്ടെന്നും പറഞ്ഞു. ഇരട്ടക്കുട്ടികളാണെന്ന് ഞാനും ചേട്ടനും തന്നെ അറിഞ്ഞിട്ടേയില്ല. ട്വിൻസ് വേണമെന്നൊക്കെ ആഗ്രഹമുണ്ട്. നമ്മൾ വിചാരിച്ചാൽ മാത്രം അത് നടക്കില്ലല്ലോ. ദൈവവും വിചാരിക്കണ്ടേ എന്നാണ് താരം ചോദിക്കുന്നത്.

Related posts