സൂരജ് സണ്‍ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ്. പാടാത്ത പൈങ്കിളി എന്നാ പരമ്പരയിൽ സൂരജ് അവതരിപ്പിച്ച ദേവ എന്ന കഥാപാത്രം താരത്തിന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കൊടുത്തു. സൂരജ് സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് താരം പങ്കുവെച്ച ഒരു കുറിപ്പാണ്. അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് ഒരു വിയോഗവര്‍ത്തയാണ്. സൂരജ് പങ്കിടുന്നത് തന്റെ അച്ഛന്റെ അനുജന്റെ വിയോഗവര്‍ത്തയാണ് .
‘ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരന്‍ എന്നു തന്നെ പറയാം സെര്‍ട്ടിഫൈഡ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഫോട്ടോഗ്രാഫര്‍ രമേശ് ചന്ദ്രന്‍ വിനായക് (എന്റെ ഗുരു)കലയില്‍ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങള്‍ ആണേലും എടുത്ത ഫോട്ടോകള്‍ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും’, എന്ന് പറഞ്ഞുകൊടുക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്.
‘ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്. ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരന്‍ എന്നു തന്നെ പറയാം സെര്‍ട്ടിഫൈഡ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഫോട്ടോഗ്രാഫര്‍ രമേശ് ചന്ദ്രന്‍ വിനായക് (എന്റെ ഗുരു)കലയില്‍ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങള്‍ ആണേലും എടുത്ത ഫോട്ടോകള്‍ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ചിന്താഗതി അദ്ദേഹത്തിന്റെ കലാ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു.. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ വാക്കുകള്‍ കൊണ്ട് കൊട്ടാരം തീര്‍ത്തകൊണ്ടോ പോയതൊന്നും തിരിച്ചുവരില്ല. എന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാറുണ്ട് ‘ഈ ദുഃഖവും”- സൂരജ് കുറിച്ചു