ഹിറ്റ് ഗാനത്തിന് താളം പിടിച്ച് പൃഥ്വിരാജ്; ഇനി അറിയാത്ത എന്തെങ്കിലുമുണ്ടോയെന്ന് ആരാധകന്‍

BY AISWARYA

മലയാള സിനിമയിലെ യുവ നടന്മാരില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ നടനാണ് പൃഥ്വിരാജ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് പൃഥിയുടെ വിശേഷങ്ങള്‍ സുപ്രിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും അറിയാം.ഇപ്പോഴിതാ, സുപ്രിയ പങ്കുവച്ച പൃഥ്വിരാജിന്റെ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ”മാനികെ മാഹേ ഹിതേ” എന്ന സിംഗള ഭാഷയിലെ ഹിറ്റ് ഗാനത്തിന് ‘കഹോണ്‍’ ഡ്രമ്മില്‍ താളം പിടിക്കുകയാണ് പൃഥ്വിരാജ്. ”ജെടിയോടൊപ്പമുള്ള സംഗീത രാത്രികള്‍, ഒപ്പം നല്ല ഫുഡും” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.കഹോണില്‍ ആസ്വദിച്ചു താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ”രാജുവേട്ടാ നിങ്ങള്‍ക്ക് അറിയാത്തതായി എന്തെങ്കിലുമുണ്ടോ ഇനി” എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനാകുന്ന പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുമുണ്ട്. ശ്രീജിത്ത് ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസുമാണ് നിര്‍വ്വഹിക്കുന്നത്. എം ആര്‍ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫര്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ വിജയമായിരുന്നു. മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം അതിന്റെ വര്‍ക്കുകള്‍ ആരംഭിക്കാന്‍ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.

 

Related posts