സൗഹൃദ കൂട്ടായിമയിൽ ഒരുങ്ങുന്ന ചിത്രം ഗാലി പേഴ്‌സ് ഓഫ് ദി ബില്ല്യനേഴ്സ്

റോയൽ ബഞ്ചാ എന്റർടൈൻമെന്റിന്റെ ബാനറിൽ നവാഗത സംവിധായകൻ മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ തുടക്കമായി. ഖാലി പേഴ്‌സ് ഓഫ് ദി ബില്ല്യനേഴ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരനത്തിനാണ് ശ്രീ റോജി എം ജോൺ എം എൽ എ സ്വിച്ച് ഓൺ നിർവഹിച്ചതോടെ തുടകമായത്.

പുതിയ തലമുറയിലെ വിദ്യസമ്പന്നരായ 2 ചെറുപ്പക്കാരുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് തികഞ്ഞ നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുമ്പോൾ തൻവി റാം ആണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. മറ്റു പ്രധാന വേഷങ്ങളിൽ ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, രമേശ്‌ പിഷാരടി, മേജർ രവി, അലൻസിയർ, ഇടവേള ബാബു, സരയു, ലെന, നീന കുറുപ്പ് എന്നിവരും അണിനിരക്കുന്നു.
അഹമ്മദ്‌ റൂബിൻ സലിം,അനു ജൂബി ജയിംസ്, നഹാസ് എം ഹസൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.


Related posts