സ്‌പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് രഞ്ജിത്ത് ശങ്കറിന്റെ സണ്ണി

BY AISWARYA

ജയസൂര്യയെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന സണ്ണി എന്ന മലയാള ചിത്രം സ്‌പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഈ മേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണിത്.കോവിഡിനെ അടിസ്ഥാനമാക്കിയുളള ചിത്രത്തില്‍ സണ്ണി എന്ന ജയസൂര്യയുടെ ടൈറ്റില്‍ കഥാപാത്രം മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ വിജയരാഘവന്‍, ഇന്നസെന്റ്, സിദിഖ്, അജുവര്‍ഗീസ്, മംമ്ത മോഹന്‍ദാസ്, വിജയ് ബാബു, ശിവദ, ശ്രിത ശിവദാസ് എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. എന്നാല്‍ ഈ കഥാപാത്രങ്ങളൊക്കെയും ഓഫ് സ്‌ക്രീനില്‍ ശബ്ദങ്ങളായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സെപ്തംബര്‍ 23 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്.രഞ്ജിത്തിനൊപ്പം ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് സണ്ണി.

 

Related posts