സ്റ്റൈലന്‍ ലുക്കില്‍ ഭാവന,,,,കണ്ണു തളളി ആരാധകര്‍

BY AISWARYA

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടിയാണ് ഭാവന. നടി പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോഴിതാ ഭാവനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വയലിനും പിടിച്ച് വീദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ഭാവനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഇളം പീച്ച് നിറത്തിലുള്ള ബ്രൈഡല്‍ സാരി അണിഞ്ഞ് ക്രിസ്ത്യന്‍ വധുവിനെ പോലെയാണ് നടി എത്തിയിരിക്കുന്നത്. പേസ്റ്റല്‍ മിന്റ് നിറത്തില്‍ ഫ്‌ളോറല്‍ വര്‍ക്ക് ചെയ്ത സാരിക്കൊപ്പം ട്രാന്‍സ്പരന്റ് ഫുള്‍ സ്‌ളീവ് ബ്‌ളൗസാണ് നടി അണിഞ്ഞിരിക്കുന്നത്. ലോ ബണ്‍ ഹെയര്‍സ്‌റ്റൈലിനൊപ്പം സാരിക്ക് മാച്ച് ഇളം പീച്ച് നിറത്തിലെ വെയില്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കുന്നു. മിന്റ് നിറത്തിലെ ഹെവി സ്റ്റോണ്‍ സ്റ്റഡഡ് ചോക്കറും ഇയര്‍ ഡ്രോപ്‌സുമാണ് വേഷത്തിനൊപ്പം ആക്‌സസറൈസ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രിയനടിയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

നമ്മള്‍ എന്ന ചിത്രത്തിലെ പരിമളത്തെ അവതരിപ്പിച്ചുകൊണ്ടാണ് കാര്‍ത്തിക എന്ന തൃശ്ശൂര്‍കാരിയായ ഭാവന മലയാള സിനിമയിലേക്ക് ചുവടുവച്ചത്. തുടര്‍ന്ന് ക്രോണിക് ബാച്ചിലര്‍, സി.ഐ.ഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചോട്ടാ മുംബൈ, ചാന്തുപൊട്ട്, നരന്‍, ഉദയനാണ് താരം, ചെസ്സ് തുടങ്ങി നിരവധി ഹിറ്റ് ചാര്‍ട്ടുകള്‍ സ്വന്തമാക്കി. ചിത്തിരടം പേസുതെടി എന്ന സിനിമയിലൂടെയാണ് ഭാവന തമിഴ് സിനിമാലോകത്തേക്ക്അരങ്ങേറുന്നത്. ആദംജോണ്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് നടി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ കന്നഡ സിനിമയിലെ നിറസാന്നിദ്ധ്യമായി മാറാനായി്. ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ തമിഴിലും ഒന്‍ടറി എന്ന ചിത്രത്തിലൂടെ തെലുങ്കിലും എത്തിയ ഭാവന എണ്‍പതിലധികം സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

 

Related posts