[Sassy_Social_Share]
ജയസൂര്യ @ 100
മലയാളത്തിന്റെ യുവതാരം ജയസൂര്യ തന്റെ സിനിമ ജീവിതത്തില്‍ സെഞ്ച്വറിയിലേക്ക്. വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടപയ്യനിലൂടെ മിമിക്രി- ടെലിവിഷന്‍ ലോകത്ത് നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തി പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി എന്ന ചിത്രത്തിലൂടെയാണ് തന്റെ നൂറാമത് ചിത്രത്തില്‍നായകനാകുന്നത്. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ജയസൂര്യയുടെ കരിയറില്‍ മികച്ച സംവിധായക കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ നേടാന്‍ കഴിഞ്ഞു. അഭിനയത്തിനൊപ്പം നിര്‍മ്മാണത്തിലേക്ക് കൂടി കടന്ന ജയസൂര്യയുടെ ആറാമത്തെ നിര്‍മ്മാണസംരംഭവുമാണ് സണ്ണി. കഴിവുണ്ടായിട്ടും ഭാഗ്യമില്ലത്തതിന്റെ പേരില്‍ എങ്ങുമെത്താതെ പോയ നിരവധി പേരില്‍ ഒരാളുടെ കഥയാണ് സണ്ണിയിലൂടെ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. കൊവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ ജയസൂര്യ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ജയസൂര്യയുടെ വെള്ളം എന്ന ചിത്രം റിലീസ് ചെയ്യുന്നതിനായി അണിയറയില്‍ കാത്തിരിക്കുകയാണ്.