BY AISWARYA
ഷൂട്ടിംഗ് തിരക്കിനിടെ ഭക്ഷണം കഴിക്കാന്‍ പോയ ഇടവേളയി അപ്രതീക്ഷിതമായി ഒളിമ്പ്യന്‍ ശ്രീജേഷിനെ കണ്ടുമുട്ടിയ വിശേഷം പങ്കുവെക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി കൈലാസ് ഈ സന്തോഷം അറിയിച്ചിരിക്കുന്നത്.
‘അവിചാരിതം… മനോഹരം… അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാന്‍ ഭാഗത്ത് നടക്കുന്നു.ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുമ്പോഴാണ് ശ്രീ പി ആര്‍ ശ്രീജേഷ് കയറിവരുന്നത്… കൂടെ സ്‌നേഹമുള്ള കുടുംബവും. ഒളിംപിക്സില്‍ മെഡല്‍ നേടിയ മലയാളി.. ഇന്ത്യന്‍ ഹോക്കിയുടെ ഗോള്‍വല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി.
ശ്രീജേഷിനെ കണ്ടതും സംസാരിക്കാന്‍ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യന്‍ കടന്ന്, കടല്‍ കടന്ന് ലോകമെമ്പാടും എത്തട്ടെ… നന്ദി ശ്രീജേഷ്… അങ്ങേക്ക് വേണ്ടി ഏതൊരു കായികപ്രേമിയേയും പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു… ചക് ദേ ഇന്ത്യ”
2009ലെ റെഡ് ചില്ലീസിനു ശേഷം മോഹന്‍ലാല്‍, ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണിത്. രാജേഷ് ജയറാം തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.