BY AISWARYA
പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന മലയാള ചിത്രം ഭ്രമം ടീസര്‍ പുറത്തിറങ്ങി. തീര്‍ത്തും വ്യത്യസ്തമായി ശങ്കര്‍- മേനക എന്നിവര്‍ അനശ്വരമാക്കിയ ‘ശരത്കാല സന്ധ്യ കുളിര്‍തൂകി നിന്നു’ എന്ന ഗാനത്തില്‍ നിന്നുമാണ് ടീസറിന്റെ തുടക്കം. കാണുന്നതൊന്നും വിശ്വസിക്കരുത് എന്ന ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് ടീസറിന്റെ തുടക്കം.
ആയുഷ് മാന്‍ ഖുറാനെയുടെ ചിത്രമായി ബോളിവുഡില്‍ പ്രദര്‍ശനത്തിന് എത്തിയ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീറാം റാഘവന്റെ സംവിധാനത്തിലുള്ള ചിത്രം മലയാളത്തിലേക്ക് എത്തുമ്പോള്‍ ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധായകനുമാകുകയാണ്. നടന്‍ ശങ്കറും ഭ്രമമെന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. കാഴ്ചവൈകല്യമുളള നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.എല്ലാവര്‍ക്കും അറിയേണ്ടത് കണ്ണുകാണാത്തവരുടെ പ്രശ്നങ്ങളെ കുറിച്ചാണ്, ഞാന്‍ അന്വേഷിക്കുന്നത് അവരുടെ നേട്ടങ്ങളെ കുറിച്ചാണ് എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രം ടീസറില്‍ പറയുന്നത്.
ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. മംമ്ത മോഹന്‍ദാസും ഭ്രമമെന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.തിരക്കഥ, സംഭാഷണം- ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍ എം, സംഗീത സംവിധാനം- ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അശ്വതി നടുത്തൊടി, മേക്കപ്പ്- റോണക്സ് സേവ്യര്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.