BY AISWARYA
മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച ആദിവാസി യുവാവ് മധുവിന്റെ മരണം ആദ്യമായി വെളളിത്തിരയിലേക്കെത്തുകയാണ്. അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിവാസി’ (ദി ബ്ലാക്ക് ഡെത്ത്).ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിന്‍) ‘ എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വിശപ്പും വര്‍ണവിവേചനവുമാണ് പ്രധാനമായും ചിത്രത്തിന്റെ ഇതിവൃത്തം. ഒകടോബറില്‍ ഷൂട്ടിംങ് ആരംഭിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്തിനൊപ്പം ആദിവാസി കലാകരന്‍ന്മാരും അണിനിരക്കും.
ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡേ. സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പി. മുരുഗേശ്വരന്‍ ഛായാഗ്രഹണവും എഡിറ്റിങ് ബി. ലെനിന്‍, സംഭാഷണം- എം തങ്കരാജ്, ഗാനരചന – ചന്ദ്രന്‍ മാരി എന്നിവര്‍ നിര്‍വ്വഹിക്കും.