BY AISWARYA
ഏറെ നാളുകളായി രുഗ്മിണിയമ്മയുടെ ഉളളിലുളള ആഗ്രഹങ്ങളിലൊന്ന് നടന്‍ മോഹന്‍ലാലിനെ കാണണമെന്നാണ്. ഈ അമ്മയുടെ ആഗ്രഹം പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ കുറച്ചുമുമ്പ് വൈറലായതാണ്. എന്നാലിതാ കഴിഞ്ഞ ദിവസം ഏവരെയും അമ്പരിപ്പിച്ച് കൊണ്ടുളള മോഹന്‍ലാലിന്റെ വീഡിയോ കോള്‍. തികച്ചും അപ്രതീക്ഷിതമായെത്തിയ വിളിയില്‍ രുഗ്മിണിയമ്മ വലിയ സന്തോഷത്തിലാണ്.
പൂങ്കുന്നത്തെ അഗതിമന്ദിരത്തിലെ അന്തേവാസിയാണ് രുഗ്മിണിയമ്മ. ഹലോ സുഖമാണോ…എന്തായിരുന്നു ഭയങ്കര കരച്ചിലൊക്കെ ഇപ്പോ കോവിഡൊക്കെയല്ലേ….കോവിഡൊക്കെ കഴിയട്ടെ എന്നിട്ട് അമ്മയെ വന്ന് കാണാമെന്നും ലാല്‍ ഉറപ്പുനല്‍കി. അവിടെ വന്നാല്‍ എന്തുതരും എന്നു ചോദിച്ച ലാല്‍ ഒടുവില്‍ മുത്തം നല്‍കിയാണ് വിഡീയോ കോള്‍ അവസാനിപ്പിച്ചത്.