ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളിൽ ഇടം നേടി ദലിത് ഗായിക

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്‌ലെസ്സ് കളക്റ്റീവ് ബാന്‍ഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ‘ഐ ആം സോറി അയ്യപ്പ നാന്‍ ഉള്ള വന്താല്‍ എന്നപ്പാ’ എന്ന ഗാനത്തിലൂടെയാണ് ഇസൈ വാണി ശ്രദ്ധിക്കപ്പെട്ടത്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡിലെ ഏക വനിതാ അംഗം കൂടിയാണ് ഇസൈവാണി.

തെന്മ, സന്തോഷ് കുമാര്‍, അരുണ്‍ രാജന്‍ എന്നിവരുടെ മദ്രാസ് റെക്കോര്‍ഡ്‌സും സംവിധായകന്‍ പാ രഞ്ജിത്തിന്റെ നീലം കള്‍ച്ചറല്‍ സെന്ററും ഒരുമിച്ചാണ് പിന്നീട് കാസ്റ്റ്‌ലെസ് കളക്ടീവ് പിറവിയെടുക്കുന്നത്. അംബേദ്കറേറ്റ് രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള കാസ്റ്റ്‌ലെസ് കളക്ടീവിന്റെ സംഗീത വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാന മ്യൂസികിലൂടെയാണ് ഇസൈവാണി ശ്രദ്ധിക്കപ്പെടുന്നത്.ഇസൈ വാണിയെ കൂടാതെ ഇന്ത്യന്‍ പാരാ അത്‌ലറ്റിക് താരം മാനുഷി ജോഷിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൗരത്വ ഭേദഗതിയ്‌ക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം നയിച്ച ബില്‍കിസ് ബാനുവും പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യമായിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ലോകത്തെ സ്വാധീനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച വനിതകളില്‍ നിന്നാണ് ബി.ബി.സി ടീം നൂറു പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് ഇന്ത്യൻ വനിതകളാണ് ഇടം പിടിച്ചത്.

രാത്രികാലങ്ങളില്‍ കൂടുതലായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് പുരുഷന്‍ ന്മാരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം.
കിടക്കുന്നതിനു മുന്‍പ് മൊബൈല്‍ സ്‌ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ ഇപ്പോഴത്തെ കണ്ടെത്തല്‍.21നും 59നും ഇടയില്‍ പ്രായമുള്ള 116 പുരുഷന്മാരില്‍നിന്നു സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു ജേണല്‍ സ്ലീപ്പ് എന്ന മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വൈകുന്നേരവും രാത്രിയും കുടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്റെ ചലനശക്തി കുറവാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഫോണില്‍നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്‌ട്രോ മാഗ്‌നറ്റിക് റേഡിയേഷ ന്റെ പ്രതിപ്രവര്‍ത്തനമാണ് ബീജോല്‍പാദനം മന്ദഗതിയിലാക്കുന്നതിനുള്ള പ്രധാനകാരണമായി ഗവേഷകര്‍ പറയുന്നത്.

Related posts