”റേറ്റിംങിന് വേണ്ടിയുളള വാര്‍ത്തകള്‍, അത് മനസിലായതില്‍ പിന്നെ കണക്കിലെടുക്കാറില്ല”…..ചൂടന്‍ വിവാഹമോചന വാര്‍ത്തകള്‍ക്കൊടുവില്‍ പ്രതികരിച്ച് നാഗചൈതന്യ

BY AISWARYA

തെലുങ്കിലെ മുന്‍നിര താരദമ്പതികളായ സാമന്തയും നാഗചൈതന്യയും ഈയിടെ ഗോസിപ്പുകളില്‍ നിറഞ്ഞുനിന്ന പേരുകളാണ്. ഇരുവരും ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ്. പല മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ ഇവര്‍ വിവാഹമോചിതരാവുകയാണെന്ന തരത്തിലാണ്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുവരും മുഖം തിരിച്ചു നടന്നെങ്കിലും, കഴിഞ്ഞ ദിവസം നാഗചൈതന്യ പറഞ്ഞ വാക്കുകള്‍ ഇതിന് മൂര്‍ച്ചയേകുന്നതാണ്.

വിവാഹ മോചന വാര്‍ത്തകള്‍ ആദ്യമൊക്കെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ ബാധിക്കാറില്ലെന്നുമാണ് ഒരു അഭിമുഖത്തിനിടെ നാഗചൈതന്യ പറഞ്ഞത്. റേറ്റിംങിന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നും അത് മനസിലായതില്‍ പിന്നെ കണക്കിലെടുക്കാറില്ല. ഇത്തരം വാര്‍ത്തകള്‍ അധികകാലം നിലനില്‍ക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ സാമന്തയെ ചില പാപ്പരാസികള്‍ വട്ടമിട്ട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഞാനിപ്പോള്‍ ക്ഷേത്രത്തില്‍ ആണ് ഉളളത്, നിങ്ങള്‍ക്ക് വിവരമില്ലേ എന്ന് രൂക്ഷമായാണ് താരം പ്രതികരിച്ചത്.

2017 ഒക്ടോബര്‍ 7 നായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. തെലുങ്കിലെ മായ ചേസാവെയില്‍ ഒരുമിച്ച് അഭിനയിച്ചതോടെ ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്. വിവാഹ ശേഷം സാമന്ത തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പേര് സാമന്ത അക്കിനേനി എന്ന് മാറ്റിയിരുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് ഈ പേര് താരം സാമന്ത എസ് എന്നാക്കി. ഇതോടെയാണ് ഇരുവരും വിവാഹ മോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പരന്നത്. എന്തൊക്കെയായാലും വരുന്ന ആഴ്ചയില്‍ ഇവരുടെ 4 -ാം വിവാഹ വാര്‍ഷികം വരാനിരിക്കെയാണ് നാഗചൈതന്യ ഇത്തരത്തില്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related posts