രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന്

[Sassy_Social_Share]

രാജ്യത്തെ ആകെ രോഗബാധിതരുടെ 4.89% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,55,555). നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനത്തോളവും(69.59 % ) മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ആകെ 87,014 കോവിഡ് രോഗികളുണ്ട്. കേരളത്തില്‍ 64,615 ഉം ഡല്‍ഹിയില്‍ 38,734 ഉം കോവിഡ് കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 76.93 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,406 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 5,475 പേര്‍ക്കും കേരളത്തില്‍ 5,378 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. . ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷം കവിഞ്ഞു. (87,18,517). ദേശീയ രോഗമുക്തി നിരക്ക് 93.65% ആണ്.

ഇന്ത്യയിലെ കോവിഡ് മരണങ്ങളില്‍ 83.80 ശതമാനവും മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ 10 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് മരണമുണ്ടായത്. ആകെ 46,813 പേര്‍(ആകെ കോവിഡ് മരണങ്ങളുടെ 34.49 % )കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 492 കോവിഡ് മരണങ്ങളില്‍ 75.20 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍; 91 മരണം. മഹാരാഷ്ട്രയില്‍ 65 ഉം പശ്ചിമ ബംഗാളില്‍ 52 ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

Related posts