BY AISWARYA
കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന് തമിഴകത്തിന്റെ സ്വന്തം തലൈവറായി മാറിയ രജനീകാന്തിന്റെ ജീവിതം അഭിയനമോഹവുമായി നടക്കുന്ന ഓരോരുത്തര്‍ക്കും പാഠപുസ്തകമാണ്. ഒരു ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍സ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികള്‍ക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവര്‍ എന്നു വിളിക്കാന്‍ അവര്‍ക്ക് കഴിയില്ല.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ആദ്യ ഗാനം ഉടന്‍ റിലീസാവും. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4 ന് ദീപാവലി സ്പെഷ്യല്‍ റിലീസായി ലോകമ്പൊടുമുളള പ്രേക്ഷകരിലേക്കെത്തും. രജനീകാന്ത് പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തിലെത്തുന്നത്.
ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഖുശ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡി ഉമ്മനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്.