യുഎഇലേക്ക് നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു

[Sassy_Social_Share]

1. യുഎഇലേക്ക് നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന  യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക്് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (പുരുഷന്‍)  തെരഞ്ഞെടുക്കുന്നു.  മാസശമ്പളം AED 5000.  താല്പര്യമുള്ള   ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക്  രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected]  എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 15 നകം അയയ്‌ക്കേണ്ടതാണ്.  വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍ 04712329440/41/42

2 യുഎഇലേക്ക് നഴ്‌സുമാരെയും സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക്് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള  ബി.എസ്‌സി/ജിഎന്‍എം നഴ്‌സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു.  മാസശമ്പളം നഴ്‌സുമാര്‍ക്ക് AED 4000 സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് AED 22000.  താല്പര്യമുള്ള   ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക്  രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected]  എന്ന മെയിലിലേക്ക് 2020 നവംബര്‍ 30 നകം അയയ്‌ക്കേണ്ടതാണ്.  വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍ 04712329440/41/42
വിദ്യാഭ്യാസം
എന്‍ഐഒഎസ് പരീക്ഷയ്ക്ക്ഫീസടയ്ക്കാം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങില്‍ (എന്‍ഐഒഎസ്) 2015 ബ്ലോക്ക് 2 സെഷന്‍ മുതല്‍ 2019 ബ്ലോക്ക് 2 സെഷന്‍ വരെ പ്രവേശനം നേടിയിട്ടുള്ള പഠിതാക്കള്‍ക്ക് 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയ്ക്ക് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 10 വരെ പിഴ കൂടാതെ ഫീസടയ്ക്കാം. ഡിസംബര്‍ 11 മുതല്‍ 15 വരെ ഒരു വിഷയത്തിന് 100 നിരക്കില്‍ പിഴയോടു കൂടിയും ഡിസംബര്‍ 16 മുതല്‍ 21 വരെ ഏകീകൃത ലേറ്റ് ഫീ 1500 നിരക്കിലും ഫീസ് അടയ്ക്കാവുന്നതാണ്.https://sdmis.nios.ac.in/regitsration/exam എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ വഴിയും ഫീസ് അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected], 0484 2310032/2310033.

Related posts