BY AISWARYA
ചെലവ് കുറഞ്ഞതും എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാനാകുന്നതുമായ ഫെയ്‌സ്പാക്കാണ് കാപ്പിപൊടി ഫെയ്‌സ്പാക്ക്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് സവിശേഷതകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ കൊണ്ട് ചര്‍മ്മത്തിന് പായകൂടുതല്‍ തോന്നിക്കാം. ഇത് ചെറുക്കാനും മുഖം തിളങ്ങാനും ഇനി കാപ്പിപൊടി ഫെയ്‌സ്പാക്കുകളും സ്‌ക്രബുകള്‍ക്കും നിങ്ങളെ സഹായിക്കാനാകും.
വിവിധതരം ഫെയ്‌സ്പാക്കുകളും സ്‌ക്രബുകളും തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.
1. ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അല്‍പം കാപ്പിപൊടിയും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും കൈകളിലും ഇടാം. വേണെമെങ്കില്‍ ചെറുതായി മസാജ് ചെയ്ത് കൊടുക്കാം. പതിനഞ്ച് മിനിറ്റുകള്‍ക്കു ശേഷം തണുത്ത വെളളത്തില്‍ കഴുകാം.
2. ഒരു ബൗളില്‍ 1 സ്പൂണ്‍ കാപ്പിപൊടിയും രണ്ടോ മൂന്നോ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ല്ും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതുപയോഗിച്ച് 15 മിനിറ്റ് മുഖം ്ക്രബ് ചെയ്ത് മുഖം കഴുകി വൃത്തിയാക്കാം.
3. വരണ്ട ചര്‍മ്മമുളളവര്‍ക്ക് അനുയോജ്യമായ ഫെയ്‌സ്പാക്കാണിത്. ഒരു പാത്രത്തില്‍ നാലോ അഞ്ചോ സ്പൂണ്‍ കാപ്പിപൊടി എടുക്കുക. അതിലേക്ക് 5 സ്പൂണ്‍ പാല്‍, 2 സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകാം.
4. ഒരല്‍പം കാപ്പിപൊടി തണുത്ത വെളളത്തിലോ പനിനീരിലോ ചാലിച്ച് കണ്ണിന്റെ മുകളിലും കറുത്തപാടുകള്‍ ഉളള സ്ഥലങ്ങളിലും പുരട്ടുകം. ഏകദേശം ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെളളമുപയോഗിച്ച് മുഖം വൃത്തിയാക്കാം. ഇത് കണ്ണുകളുടെ വീക്കവും കണ്ണിനു ചുറ്റുമുളള കറുപ്പ് നിറവും അകറ്റും.
5. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ അല്‍പം കാപ്പിപൊടി ഒലീവ് ഓയിലിലോ പാലിലോ വെളിച്ചെണ്ണയിലോ തേനിലോ ചാലിച്ച് മുഖത്ത് പുരട്ടുക. പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ മസാജ് ചെയ്ത് മുഖം കഴുകിയെടുക്കാം.