[Sassy_Social_Share]
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്‌സി. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബർ 30ന് രാവിലെ 11ന് പഠനവകുപ്പിലെത്തണം.
സ്‌പോട് അഡ്മിഷൻ ഇന്റർവ്യൂ
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഓരോ സീറ്റിലേക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നവംബർ 30ന് രാവിലെ 11ന് പഠനവകുപ്പ് ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം.
പരീക്ഷഫലം
2019 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം – 2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.