ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്, കലാകാരന്മാരെ അടച്ചാക്ഷേപിക്കുന്ന പരിപാടിയോ????

BY AISWARYA

ചാനല്‍ ഗെയിമിംങില്‍ ഏറ്റവും റേറ്റിങ് ഉളള പരിപാടിയാണ്,ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്. നിരവധി കലാകാരന്മാരുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചിരുന്ന പരിപാടിയായിരുന്നു ഇത്.സിരീയല്‍ താരങ്ങളും കോമഡി താരങ്ങളും അവരുടെ കഴിവിനെ വ്യത്യസ്ത രീതിയിലൂടെയാണ് പരിപാടിയില്‍ അവതരിപ്പിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പരിപാടിക്കെതിരെ വലിയതോതില്‍ വിമര്‍ശനങ്ങളുയര്‍ന്നു.

ചെറിയ ബജറ്റില്‍ സിനിമ ചെയ്തിരുന്ന സന്തോഷ് പണ്ഡിറ്റിനെ, പരിപാടിയിലെ അതിഥിയായി എത്തിയ നവ്യനായരും നിത്യദാസും ചേര്‍ന്ന് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. പണ്ഡിറ്റ് രചിച്ച ചില പാട്ടുകള്‍ അദ്ദേഹം പാടുന്നതിനിടയിലൂടെ അവതാരിക അടക്കം പരിപാടിയില്‍ പങ്കെടുത്ത മറ്റുളളവരും ചേര്‍ന്ന് മറ്റൊരു പാട്ടായി പാടുകയായിരുന്നു.കൂടാതെ ബോഡിഷെയിമിംങ് അടക്കം പണ്ഡിറ്റിനെതിരെ പരിപാടിയിലൂടെ ഉണ്ടായി.ഇത്തരത്തില്‍ ഒരു വ്യക്തിയെ അടച്ചാക്ഷേപിക്കുന്ന പരിപാടിയായിട്ടേ കാണുവന്നവര്‍ക്കും തോന്നുളളൂ. ലക്ഷ്മി നക്ഷത്ര അവതാരകയായെത്തിയ പരിപാടിയില്‍ സിനിമാരംഗത്തുളള നവ്യനായര്‍, നിത്യദാസ് എന്നിവരും കോമഡി താരങ്ങളായ ബിനു അടിമാലി, അസീസ് നെടുമങ്ങാട്, നെല്‍സണ്‍ ശൂരനാട്, അനുമോള്‍ തുടങ്ങിയവരുമാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

അതേസമയം തന്റെ കഴിവുകള്‍ക്കും ജീവകാരുണ്യ പ്രവൃത്തികള്‍ക്കും അറുതി വരുത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പരിപാടിയായിട്ടാണ് പണ്ഡിറ്റ് ഇതിനെ കാണുന്നത്. എനിക്കൊരു പണിതരാന്‍ പരിപാടിയിലെ ചിലര്‍ ശ്രമിച്ചതായും അവര്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ പങ്കെടുത്ത ചിലരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നു കാണിച്ചു തരികയാണ്.പരസ്യമായി അപമാനിക്കാന്‍ ചലച്ചിത്ര രംഗത്തുളള ചിലരും ശ്രമിച്ചു. ഈ സംഭവം വന്‍ വിവാദമായതോടെ പണ്ഡിറ്റ് തന്നെ വിളിച്ചു വരുത്തി അപമാനിച്ചതായും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയും താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയും നേരത്തെ വ്യക്തമാക്കിയിരുന്നു.ചാനല്‍ ഷോ റേറ്റിംങിനായി വൈകാരിക നിമിഷം മാത്രം ഒപ്പിയെടുക്കുന്നവരോട് പുച്ഛമാണ്. അതിനെതിരെ ഒന്നും പറയാനില്ല. കുറച്ചെങ്കിലും കാര്യഗൗരവമുണ്ടെങ്കില്‍ ഇങ്ങനെ ലോകമെമ്പാടും കാണുന്ന ഷോയിലൂടെ ഈ സംഭവം ചിത്രീകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനു മുമ്പും തനിക്ക് സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും മറ്റൊരു കലാകാരനും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്ക്‌പോസ്റ്റിലൂടെ പറയുന്നുണ്ട്‌.

ഇപ്പോഴിതാ പരിപാടിയില്‍ അതിഥിയായി എത്തിയ നവ്യനായര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഈ വിഷയെത്തക്കുറിച്ച് പറയുകയാണ്. സത്യം എപ്പോഴായാലും അവസാനമായാലും പുറത്തുവരും. അത് എത്ര വേദനിപ്പിക്കുന്നതായാലും പുറത്തുവരും. സത്യത്തെ ഒരിക്കലും ആര്‍ക്കും മറച്ചുവെക്കാനാകില്ല. സത്യം പുറത്തുവരുന്നതു വരെയുളള താത്കാലിക മറ മാത്രമാണ് ഓരോ കളളങ്ങളും എന്നും നടി കുറിക്കുന്നു. കൂടാതെ അസീസ് നെടുമങ്ങാടും ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

 

 

 

 

 

 

Related posts