മരിച്ചിട്ടും വിടാതെ വ്യാജ വീഡിയോകൾ; മറഡോണയുടെ അന്ത്യയാത്രയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം

[Sassy_Social_Share]

അ​ന്ത​രി​ച്ച ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ലെ ജ​ന​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. റോ​ഡ് മു​ഴു​വ​ൻ തി​ക്കി തി​ര​ക്കി നീ​ങ്ങു​ന്ന വ​ലി​യൊ​രു ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മൃ​ത​സം​സ്കാ​ര യാ​ത്ര​യു​ടേ​തെ​ന്ന പേ​രി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.
അ​ർ​ജ​ന്‍റീ​ന

​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബ്യൂ​ണ​സ് അയ്റിസിൽ ന​ട​ന്ന ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പ്ര​ചാ​ര​ണം. മ​റ​ഡോ​ണ​യു​ടെ ജ​ന​പി​ന്തു​ണ​യെ വാ​ഴ്ത്തി​യും കോ​വി​ഡ് പ്ര​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു​മെ​ല്ലാം നി​ര​വ​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ എ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ, അ​ർ​ജ​​ന്‍റീ​ന​യി​ൽ 2019ൽ ​ന​ട​ന്ന ഒ​രു പ​രി​പാ​ടി​യു​ടെ വീ​ഡി​യോ​യാ​ണ് വ്യാ​ജ​കു​റി​പ്പോ​ടെ ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യാ ടു​ഡേ​യു​ടെ ഫാ​ക്ട് ചെ​ക്ക് വി​ഭാ​ഗം ക​ണ്ടെ​ത്തി. റി​വേ​ഴ്സ് ഇ​മേ​ജ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ അ​ർ​ജ​ന്ൈ‍​റ​ൻ പ്ര​സി​ഡ​ന്‍റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ലേ​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് വ്യ​ക്ത​മാ​യി.
2015 മു​ത​ൽ 2019വ​രെ പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ച മൗ​റി​ഷ്യോ മ​ക്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യെ​ന്നാ​ണ് അ​ന്ന് ഈ ​പ​രി​പാ​ടി​യേ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
ഈ ​റാ​ലി ന​ട​ന്ന​തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ​ക്ഷേ, മൗ​റീ​ഷ്യോ​ക്കെ​തി​രാ​യി​രു​ന്നു. ആ ​റാ​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹ​വും അ​ന്ന് ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
സ്വ​കാ​ര്യ ച​ട​ങ്ങാ​യി ന​ട​ത്തി​യ ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ 50 ഓളം പേ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Related posts