ബ്രോ ഡാഡി ഒടിടി റിലീസാകാന്‍ സാധ്യത

BY AISWARYA

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡി ഡയറക്ട് ഒ.ടി.ടി റിലീസ് ആയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ട്രാക്കറായ ശ്രീധര്‍ പിള്ളയാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ചിത്രം തിയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്നും ഒ.ടി.ടി റൈറ്റ് മാത്രമാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നല്‍കിയതെന്നും ചിലര്‍ പറയുന്നുണ്ട്.

നേരത്തെ ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്ളിക്സിലും മലയാള സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും ഹോട്ട്സ്റ്റാറില്‍ ഒരു മലയാള ചിത്രം ഡയറക്ട്റ്റ് റിലീസ് ചെയ്തിരുന്നില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി പൂര്‍ത്തിയാക്കുകയായിരുന്നു.

 

 

Related posts